മാസപ്പടി കൊടുക്കാതെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്താല്‍ ഉണ്ടാകുന്ന പ്രതികാര നടപടി പേടിച്ച് റേഷന്‍കടയുടമകളെ അഴിമതിക്കാരാക്കുകയാണ്. സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍വല്‍ക്കരണം മാത്രമാണ് റേഷന്‍സംവിധാനം കുറ്റമറ്റ രീതിയില്‍ നടപ്പാക്കാനുള്ള ഏക പോംവഴിയെന്നും കടയുടമകള്‍ പറയുന്നു.
കോട്ടയത്തെ ശിശുപാലനും കോഴിക്കോട്ടെ മുഹമ്മദാലിയും നല്ല രീതിയില്‍ റേഷന്‍കട നടത്തണമെന്നാഗ്രഹിക്കുന്നവരാണ്. പക്ഷേ അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ ഇവരെ പോലും പലപ്പോഴായി ബുദ്ധിമുട്ടിച്ചിട്ടുണ്ട്.
ഒരു ക്വിന്‍റല്‍ പഞ്ചസാര വിറ്റാല്‍ കിട്ടുന്ന കമ്മീഷന്‍ വെറും 15 രൂപയാണ്. പക്ഷേ ഇത്രയും പഞ്ചസാര മൊത്തവിതരണ കേന്ദ്രത്തില്‍ നിന്ന് റേഷന്‍കടയിലെത്തിച്ച് വില്‍പന നടത്തണമെങ്കില്‍ ചുരുങ്ങിയത് 200 രൂപയെങ്കിലും ചിലവ് വരും. അപ്പോള്‍ നഷ്ടം വരുന്ന 185 രൂപ കടയുടമകള്‍ കണ്ടെത്തേണ്ടി വരും. അരിയിലും ഗോതമ്പിലും മണ്ണെണ്ണയിലും ഇത് തന്നെയാണ് സ്ഥിതി. അപ്പോഴാണ് വാങ്ങാത്ത റേഷന്‍ എഴുതിയെടുക്കേണ്ടതായി വരുന്നത്.
മൊത്തവിതരണ കേന്ദ്രത്തില്‍ നിന്ന് കൊണ്ടുവരുന്ന അരിയില്‍ വലിയ തോതില്‍ കുറവുണ്ടാകുന്നു. എല്ലാ മാസവും കൃത്യമായി ഉദ്യോഗസ്ഥര്‍ക്ക് കൊടുക്കേണ്ട മാസപ്പടിയും റേഷന്‍കടക്കാരെ അഴിമതിക്കാരാക്കുകയാണ്.
എല്ലാ മേഖലയിലും നടപ്പാക്കിയത് പോലെ സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍വല്‍കരണമാണ് റേഷന്‍രംഗത്തെ കരിഞ്ചന്ത തടയാനുള്ള പോംവഴിയെന്നും ഇവര്‍ തന്നെ പറയുന്നു.
