കോഴിക്കോട്: ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി വിവേചനപരമെന്ന് മുസ്ലിം സംഘടനകള്‍. ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കിയ പശ്ചാത്തലത്തില്‍ ഇതര മതങ്ങളിലെ തീര്‍ത്ഥാടകര്‍ക്കുളള ആനുകൂല്യങ്ങളും പിന്‍വലിക്കണമെന്ന് ജമാ അത്തെ ഇസ്ലാമി അടക്കമുള്ള മുസ്ലിം സംഘടനകള്‍ ആവശ്യപ്പെട്ടു.
തീര്‍ത്ഥാടകര്‍ക്കുളള ആനുകൂല്യം രാജാക്കന്‍മാരുടെ കാലം മുതല്‍ക്കുളളതാണ്. രാജ്യം സ്വാതന്ത്ര്യം നേടിയ ശേഷവും ഈ പാരന്പര്യമാണ് തുടര്‍ന്നത്. ഈ ആനുകൂല്യമാണ് കേന്ദ്രസസര്‍ക്കാര്‍ ഏകപക്ഷിയമായി നിര്‍ത്തലാക്കിയത്. ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കുകയും ഇതര മതസ്ഥരായ തീര്‍ത്ഥാടകകര്‍ക്ക് ആനുകൂല്യം തുടരുകയും ചെയ്യുന്നത് വിവേചനപരമെന്ന് ജമാ അത്തെ ഇസ്ളാമി ആരോപിച്ചു. ഹജ്ജ് യാത്രികരില്‍നിന്ന് വിമാനയാത്രക്കൂലി ഇനത്തില്‍ കൊളള നടത്തുന്നത് നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തത് സര്‍ക്കാരിന്‍റെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നതാണെന്നും സംഘടന പറയുന്നു.
ഈ വര്‍ഷം മുതല്‍ ഹജ്ജ് സബ്സിഡി ഉണ്ടാകില്ലെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി അറിയിച്ചു. ഹജ്ജ് സബ്സിഡിയായി 700 കോടി രൂപ നൽകുന്നതാണ് നിർത്തലാക്കിയിരിക്കുന്നത്. പകരം ഈ പണം ന്യൂനപക്ഷ വിദ്യാർത്ഥികളുടെ ക്ഷേമത്തിന് ഉപയോഗിക്കും. 2018 ഓടെ സബ്സിഡി നിർത്തലാക്കുമെന്ന് ഹജ് സബ്സിഡി, ഹജ്ജ് സേവന പുനരവലോകന സമിതി യോഗത്തിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. ഹജ് സബ്സിഡിക്കായി വകയിരുത്തിയിരുന്ന തുക മുസ്‌ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസ പദ്ധതികൾക്കായി വിനിയോഗിക്കാനാണു നീക്കം.
