താന്‍ നുണ പരിശോധനക്ക് തയ്യാറാണെന്ന് വടക്കാഞ്ചേരി പീഡനക്കേസിലെ പരാതിക്കാരി അറിയിച്ചതായി അനില്‍ അക്കര എം.എല്‍.എ പറഞ്ഞു. ജയന്തനും കെ രാധാകൃഷ്ണനും അടക്കമുളള സി.പി.എം നേതാക്കളും നുണ പരിശോധനക്ക് തയ്യാറാകണം. പ്രതിയെ എന്ന പോലെയാണ് പരാതിക്കാരിയെ വിവിധ ഇടങ്ങളില്‍ തെളിവെടുപ്പിന് കൊണ്ട് പോകുന്നതെന്നും അനില്‍ അക്കര തൃശ്ശൂരില്‍ പറഞ്ഞു.