കൊച്ചി: ചാലക്കുടി രാജീവ് വധക്കേസിലെ ഏഴാം പ്രതിയായ അഡ്വ. സി.പി. ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി പിന്‍മാറി. ജസ്റ്റീസ് പി ഉബൈദാണ് ഇന്ന് കേസ് പരിഗണിക്കവേ നാടകീയമായി പിന്‍മാറിയത്. എന്നാല്‍ പുതിയ ബെഞ്ച് ഹര്‍ജി വീണ്ടും കേള്‍ക്കുവരെ ഉദയഭാനുവിനെ അറസ്റ്റ് ചെയ്യരുതെന്ന് ജസ്റ്റീസ് പി ഉബൈദ് നിര്‍ദേശിച്ചു.
ആവശ്യമെങ്കില്‍ പൊലീസിന് നോട്ടീസ് നല്‍കി വിളിച്ചുവരുത്തി ചോദ്യം ചെയ്യാമെന്നും കോടതി അറിയിച്ചു. കേസില്‍ ഏഴാം പ്രതിയായ ഉദയഭാനുവിനെതിരെ മൊഴിയുണ്ടെന്ന് പൊലീസ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു
