മലപ്പുറം: ജീവന് ഭീഷണിയുണ്ടെന്ന് വേങ്ങരയിലെ ലീഗ് വിമതന്‍ അഡ്വ കെ ഹംസ. മത്സരത്തില്‍ നിന്ന് പിന്തിരിയണമെന്ന് യുഡിഎഫ് സംസ്ഥാനനേതൃത്വം ആവശ്യപ്പെട്ടെന്നും ഹംസ മലപ്പുറത്ത് പറഞ്ഞു.
ലീഗ് പ്രവര്‍ത്തകര്‍ വിടാതെ പിന്തുടരുകയാണ്. വോട്ടിനായി സമീപിക്കുന്നുവരെയൊക്കെ ലീഗുകാര്‍ ഭീഷണിപ്പെടുത്തുന്നു. തിങ്കളാഴ്ച്ച തുടങ്ങാനിരിക്കുന്ന പ്രചാരണപരിപാടിക്ക് തുടക്കം കുറിക്കാന്‍ വിളിച്ച മതപണ്ഡിതനെപ്പോലും പിന്തിരിപ്പിച്ചു. പൊലീസ് സംരക്ഷണം ആവശ്യപ്പടാനാണ് ആലോചന
ലീഗലെ നേതാക്കളാരുമായും ചര്‍ച്ച നടത്തിയിട്ടില്ല. യു ഡി എഫ് സംസ്ഥാന നേതൃത്വം മല്‍സരത്തില്‍ നിന്നും പിന്തിരിയണമെന്ന് ആവശ്യപ്പെട്ടു. മല്‍സര രംഗത്ത് ഉറച്ചു നില്‍ക്കാന്‍ തന്നെയാണ് തീരുമാനം ലീഗ് സ്ഥാനാര്‍ത്ഥിക്ക് എതിരാണ് ഭുരിപക്ഷം അണികളും. ജയിച്ചാല്‍ ട്രസ്റ്റ് രൂപീകരിച്ച് പാവപ്പെട്ടവര്‍ക്ക് രണ്ടര ശതമാനം പലിശ ഈടാക്കി വായ്പ നല്‍കുമെന്നും ഹംസ പറഞ്ഞു.
