പമ്പ: ശബരിമലയില്‍ ഇത്തവണ റെക്കോഡ് നടവരവ്. മണ്ഡല മകരവിളക്ക് ഉത്സവകാലം തുടങ്ങി ഇരുപത്തിയഞ്ച് ദിവസം പിന്നിടുമ്പോള്‍ ശബരിമല നടവരവ് 1,01,8,84925 രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 86 കോടിക്കടുത്തായിരുന്നു നടവരവ്.
അരവണ വില്‍പ്പനയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ വരുമാനമുണ്ടായത്. നാല്‍പ്പത്തിനാല് കോടിയിലേറെ രൂപ. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 7 കോടി രൂപയുടെ വര്‍ധന അരവണ വില്‍പ്പനയിലുണ്ടായി. കാണിക്ക ഇനത്തില്‍ നിന്ന് ഇത്തവണ ലഭിച്ചത് 35 കോടിയിലേറെ. കഴിഞ്ഞ തവണ ഇത് 27 കോടി രൂപയായിരുന്നു.
അര്‍ച്ചനയടക്കം മറ്റ് വഴിപാട് ഇനത്തിലും വരുമാനം കൂടി. അരവണ നിര്‍മ്മാണത്തില്‍ നിലവില്‍ പ്രതിസന്ധിളൊന്നുമില്ലെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിലയിരുത്തല്‍.പമ്പയില്‍നിന്ന് ശര്‍ക്കര കൊണ്ടുവരുന്നതില്‍ ട്രാക്ടറുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
