ന്യൂയോര്‍ക്ക്: രാജ്യത്ത് പുനരധിവസിപ്പിക്കുന്ന അഭയാര്‍ത്ഥികളുടെ എണ്ണം അമേരിക്ക വെട്ടിക്കുറച്ചു. 45000 അഭയാര്‍ത്ഥികള്‍ക്ക് മാത്രമേ ഈ വര്‍ഷം രാജ്യത്ത് പ്രവേശിക്കാന്‍ കഴിയു. ഒബാമ നിര്‍ദ്ദേശിച്ചതിന്‍റെ പകുതി അഭയാര്‍ത്ഥികളെ മാത്രമാണ് ഈ വര്‍ഷം അമേരിക്ക സ്വീകരിക്കുന്നത്.
11,0000 അഭയാര്‍ത്ഥികളെ സ്വീകരിക്കാമെന്നാണ് ഒബാമ നിര്‍ദ്ദേശിച്ചത്. എന്നാല്‍ ട്രംപ് അധികാരത്തില്‍ കയറിയപ്പോള്‍ ഈ ഉത്തരവ് മരവിപ്പിച്ചിരുന്നു. 120 ദിവസത്തേക്ക് അഭയാര്‍ത്ഥികള്‍ക്ക് യാത്രാനിരോധനം പ്രഖ്യാപിച്ച നടപടി അടുത്തമാസം അവസാനിക്കും.
