Asianet News MalayalamAsianet News Malayalam

ജയില്‍ ഭീകരാനുഭവമായിരുന്നില്ല, ചെയ്തത് ഒരു തെറ്റ് മാത്രം; തുറന്ന് പറഞ്ഞ് രഹന ഫാത്തിമ

യുവതി പ്രവേശനം സാധ്യമാക്കണമെന്ന സുപ്രീംകോടതി വിധി സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് വിശ്വസിച്ചാണ് മല ചവിട്ടിയത്. എന്നാല്‍ സര്‍ക്കാര്‍ കാണിച്ചത് ഇരട്ടത്താപ്പാണെന്ന് രഹന 

rehana fathima speaks about life after attempt to enter sabarimala in point blank
Author
Thiruvananthapuram, First Published Dec 19, 2018, 8:18 PM IST

തിരുവനന്തപുരം: താന്‍ ഒരു തെറ്റ് ചെയ്തുവെന്നാണ് കരുതുന്നതെന്ന് രഹന ഫാത്തിമ. മറ്റുള്ളവരുടെ കണ്ണുതുറപ്പിക്കാന്‍ ശ്രമിച്ചതാണ് ആ തെറ്റെന്നും രഹന ഫാത്തിമ പോയിന്റ് ബ്ലാങ്കില്‍ തുറന്നു പറയുന്നു. ശബരിമലയില്‍ യുവതി പ്രവേശനം സാധ്യമാക്കണമെന്ന സുപ്രീംകോടതി വിധി സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് വിശ്വസിച്ചാണ് മല ചവിട്ടിയത്. എന്നാല്‍ സര്‍ക്കാര്‍ കാണിച്ചത് ഇരട്ടത്താപ്പാണെന്ന് രഹന പറഞ്ഞു. ആക്ടിവിസ്റ്റുകള്‍ ബലിയാടാവട്ടേയെന്ന ഒരു അജന്‍ഡ അവര്‍ക്കുണ്ടായിരുന്നോയെന്ന് പോലും സംശയിക്കത്തക്ക രീതിയിലുള്ള സംഭവങ്ങളാണ് പിന്നീട് നടന്നതെന്ന് രഹന വിശദമാക്കുന്നു. 

ഒരു സ്ത്രീയ്ക്ക് ഒറ്റക്ക് ശബരിമലയില്‍ എത്തിച്ചേരാന്‍ സാധിക്കില്ലെന്ന് വരുത്തി  തീര്‍ക്കാന്‍ നിരവധി ആരോപണങ്ങളാണ് അന്നത്തെ സംഭവത്തിന് ശേഷമുണ്ടായത്. ഒരു മുന്‍പരിചയവും ഇല്ലാത്ത് ശ്രീജിത്ത് ഐപിഎസുമായി നേരത്തെ പരിചയമുണ്ടെന്നെല്ലാമുള്ള ആരോപണങ്ങള്‍ ഇതിന് വേണ്ടിയായിരുന്നു. സത്യത്തില്‍ ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കണമെന്ന ഒരു താല്‍പര്യവും സര്‍ക്കാരിന് ഇല്ലെന്നാണ് മനസിലാക്കുന്നത്.

വനിതാ മതില്‍ തീര്‍ക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ മതില്‍ ആര്‍ക്കെതിരായാണ് കെട്ടുന്നതെന്ന് വ്യക്തമാക്കണമെന്ന് രഹന പറയുന്നു. ജയില്‍ ഒരു ഭീകര അനുഭവമായിരുന്നില്ലെന്ന് രഹന വ്യക്തമാക്കി. ഇനി ഒരു സാഹചര്യത്തില്‍ യുവതികളുടെ മുന്നില്‍ നിന്ന് ശബരിമലയ്ക്ക് പോകേണ്ടി വന്നാല്‍ പോകുമെന്നും രഹന ഫാത്തിമ പോയിന്റ് ബ്ലാങ്കില്‍ വ്യക്തമാക്കി. 


 

Follow Us:
Download App:
  • android
  • ios