മയക്കുമരുന്ന് കടത്തിയെന്നാരോപിച്ച് എക്സൈസ് സംഘം കസ്റ്റഡിയിലെടുത്ത അനീഷിനെ, കഴിഞ്ഞയാഴ്ചാണ് ചികിത്സക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ചത്.
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ റിമാൻഡ് പ്രതിയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന്
ബന്ധുക്കൾ. അനുകൂല തീരുമാനം ഉണ്ടാകുന്നതുവരെ അനീഷിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നാണ് ബന്ധുക്കളുടെ
നിലപാട്.
മയക്കുമരുന്ന് കടത്തിയെന്നാരോപിച്ച് എക്സൈസ് സംഘം കസ്റ്റഡിയിലെടുത്ത അനീഷിനെ, കഴിഞ്ഞയാഴ്ചാണ് ചികിത്സക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ചത്. പ്രതികളുടെ സെല്ലില്‍ ബുധനാഴ്ചയാണ് അനീഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്. കന്യാകുമാരി ജില്ലയിലെ വിളവന്‍കോട് സ്വദേശിയായ അനീഷിനെ കേരള അതിര്‍ത്തിയില്‍ നിന്നാണ് എക്സൈസ് സംഘം പിടികൂടിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് ബന്ധുക്കള്‍ മൃതദേഹം ഇതുവരെ ഏറ്റുവാങ്ങിയിട്ടില്ല. കന്യാകുമാരി അനീഷിന്‍റെ വിളവന്‍കോട്ടെ വീട്ടില്‍ വിവിധ രാഷ്ട്രീയകക്ഷികളുടെ നേതാക്കളെത്തി പിന്തുണ പ്രഖ്യാപിച്ചു.
പാറശാല എംഎൽഎ ഹരീന്ദ്രനൊപ്പം ബന്ധുക്കൾ ഇന്നലെ മുഖ്യമന്ത്രിയെ കണ്ട് പരാതി നല്‍കിയിരുന്നു. മയക്കുമരുന്നിന് അടിമയായ അനീഷ് ലഹരി കിട്ടാതെ അസ്വസ്ഥനായി സെല്ലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ചുവെന്നാണ് പോലീസിന്‍റെ വിശദീകരണം. മെഡിക്കല്‍ കോളേജ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
