അഹമ്മദാബാദ്: ഗുജറാത്തിലെ സോമനാഥ് ക്ഷേത്ര സന്ദര്‍ശനത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ ഒടുവില്‍ രാഹുല്‍ ഗാന്ധി മൗനം ഭേദിച്ചു. മതം എന്നത് സ്വകാര്യമായ വിഷയമാണെന്നും തന്റെ കുടുംബം ശിവഭക്തരാണെന്നും രാഹുല്‍ ഗാന്ധി വിശദമാക്കി. ഗുജറാത്ത് സന്ദര്‍ശനത്തിനിടെ സോമനാഥ് ക്ഷേത്രത്തിലെ സന്ദര്‍ശക രജിസ്റ്ററില്‍ ഒപ്പിട്ടതിനെ തുടര്‍ന്നായിരുന്നു വിവാദം തുടങ്ങിയത്. 

മുത്തശിയും കുടുംബവും ശിവഭക്തരാണെന്ന് രാഹുല്‍ പറഞ്ഞു. മതത്തിന്റെ പേരില്‍ വ്യാപാരമൊന്നും നടത്തുന്നില്ലെന്നും ആരുടേയും സര്‍ട്ടിഫിക്കറ്റുകള്‍ ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് ആവശ്യമില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. 

നേരത്തെ രാഹുലിനെ പിന്തുണച്ച് കപില്‍ സിബല്‍ രംഗത്തെത്തിയിരുന്നു. യഥാര്‍ത്ഥ ഹിന്ദു എല്ലാ ഇന്ത്യക്കാരേയും സഹോദരീ സഹോദരന്മാരായി കാണുന്നവരാണ്. യഥാര്‍ത്ഥ ഹിന്ദുക്കള്‍ മറ്റുളളവരുടെ വികാരം വെളിപ്പെടുത്താന്‍ വേണ്ടി പ്രവര്‍ത്തിക്കില്ലെന്നും കപില്‍ സിബല്‍ പറഞ്ഞു.