നടിയെ ആക്രമിച്ച് കേസില്‍ മുഖ്യപ്രതി സുനില്‍ കുമാര്‍ അടക്കം ഏഴ് പ്രതികളുടെ റിമാന്‍ഡ് ഈ മാസം 31 വരെ നീട്ടി. അങ്കമാലി മജിസ്‍ട്രേറ്റ് കോടതിയുടേതാണ് നടപടി. കേസിലെ ദിലീപ് അടക്കം മുഴുവന്‍ പ്രതികള്‍ക്കും കുറ്റപത്രം നേരത്തെ കോടതി നല്‍കിയിട്ടുണ്ട്. ഈ മാസം അവസാനത്തോടെ വിചാരണയ്‌ക്ക് മുന്‍പായി കേസ് ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയേക്കും. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹ‍ജി നാളെ കോടതി പരിഗണിക്കുന്നുണ്ട്. ഈ കേസ് തീര്‍പ്പാക്കിയാകും വിചാരണ നടപടിക്കായി കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റുക.