ന്യൂ‍ഡല്‍ഹി: 67ആം റിപ്പബ്ലിക് ദിനാഘോഷത്തിനായി രാജ്യം ഒരുങ്ങി. റിപ്പബ്ലിക് ദിന പരേഡ് നടക്കുന്ന രാജ്‍പഥിൽ ഒരുക്കങ്ങൾ പൂര്‍ത്തിയായി. അബുദാബി കിരീടാവകാശിയും യു എ ഇ ഉപസർവ്വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സയീദ് അൽ നഹ്യാനാണ് മുഖ്യാതിഥി. കനത്ത സുരക്ഷയും ഗതാഗത ക്രമീകരണവുമാണ് ദില്ലിയിൽ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇത്തണയും കേരളത്തിന് നിശ്ചലദൃശ്യമില്ല. നിര്‍ദ്ദേശിച്ച ആശയം കേന്ദ്രം തള്ളിയതോടെയാണ് കേരളം തഴയപ്പെട്ടത്. പത്മ പുരസ്കാരങ്ങളുടെ പ്രഖ്യാപനം ഇന്നുണ്ടാകും.