ഇന്ത്യയുടെ അറുപത്തി എട്ടാമത് റിപ്പബ്ലിക് ദിനം യു.എ.ഇയിലും വിപുലമായി തന്നെയാണ് ആഘോഷിച്ചത്. അബുദാബിയിലെ ഇന്ത്യന്‍ എംബസി, ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് എന്നിവിടങ്ങളില്‍ ദേശീയ പതാക ഉയര്‍ത്തി. ഇന്ത്യന്‍ അംബാസഡര്‍, കോണ്‍സുല്‍ ജനറല്‍ എന്നിവര്‍ റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്നു.
ദുബായ് ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന ആഘോഷത്തില്‍ കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷണ്‍ ദേശീയ പതാക ഉയര്‍ത്തി. വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച് പാസ്റ്റും അരങ്ങേറി. ആനയും മുത്തുക്കുടകളുമെല്ലാം ഇതില്‍ നിരന്നു.
ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന ആഘോഷത്തില്‍ സൈനികരുടെ വേഷം ധരിച്ചാണ് ചില വിദ്യാര്‍ത്ഥികള്‍മാര്‍ച്ച് പാസ്റ്റിന് എത്തിയത്. ബാന്റ് വാദ്യത്തിന്റെ അകമ്പടിയോടെയായിരുന്നു കുട്ടികളുടെ മാര്‍ച്ച് പാസ്റ്റ്.
റാസല്‍ഖൈമ, ഫുജൈറ, അജ്മാന്‍ തുടങ്ങി യു.എ.ഇയിലെ എല്ലാ എമിറ്റേറിലും വിവിധ ഇന്ത്യന്‍ സ്‌കൂളുകളുടെ ആഭിമുഖ്യത്തില്‍ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ ഉണ്ടായിരുന്നു.
