ജോര്‍ജിയ: കത്തിയെരിയുന്ന കെട്ടിടത്തിന്‍റെ മൂന്നാം നിലയില്‍നിന്ന് താഴേയ്ക്ക് വീഴുന്ന കുഞ്ഞിനെ രക്ഷിക്കുന്ന അഗ്നിശമനസേനാ ഉദ്യോഗസ്ഥന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. അമേരിക്കയിലെ ജോര്‍ജിയയിലെ ഡെകാറ്റര്‍ സിറ്റിയിലാണ് സംഭവം.

അഗ്നിയ്ക്കിരയായ കെട്ടിടത്തിന് മുകളില്‍നിന്ന രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന്‍റെ ഭാഗമായി താഴേയ്ക്കിട്ട കുഞ്ഞിനെ ഉദ്യോഗസ്ഥന്‍ ക്യാപ്റ്റന്‍ സ്കോട്ട് സ്ട്രൂപ്പ് അതിസാഹസികമായാണ് രക്ഷിച്ചത്. അഗ്നിശമനസേനാ വിഭാഗം തന്നെയാണ് രക്ഷാപ്രവര്‍ത്തനത്തിന്‍റെ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. സംഭവം നടന്നത് ജനുവരി 3നാണെന്ന് റിപ്പോര്‍ട്ടുകള‍ പറയുന്നു. അഗ്നിപടര്‍ന്നുപിടിച്ച ബഹുനില കെട്ടിടങ്ങളില്‍നിന്ന് കുട്ടികളെ രക്ഷിക്കുന്നത് ഇത്തരത്തിലാണെന്നും ഇത് സംബന്ധിച്ച് അവര്‍ വ്യക്തമാക്കി.