നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിര്‍ത്തിവച്ച വിമാനങ്ങളുടെ ലാന്‍ഡിങ് പുനരാരംഭിച്ചു. ഇടുക്കി, ഇടമലയാര്‍ തുറന്ന പശ്ചാത്തലത്തിലാണ് ഉച്ചയ്ക്ക് 1.10 മുതല്‍ വിമാനങ്ങളുടെ ലാന്‍ഡിങ് താല്കാലികമായി നിര്‍വെച്ചത്.
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിര്‍ത്തിവച്ച വിമാനങ്ങളുടെ ലാന്‍ഡിങ് പുനരാരംഭിച്ചു. ഇടുക്കി, ഇടമലയാര്‍ തുറന്ന പശ്ചാത്തലത്തിലാണ് ഉച്ചയ്ക്ക് 1.10 മുതല്‍ വിമാനങ്ങളുടെ ലാന്‍ഡിങ് താല്കാലികമായി നിര്‍വെച്ചത്.
സ്ഥിതിഗതികള്‍ വിലയിരുത്തിയ വിമാനത്താവള അധികൃതര്‍ മൂന്ന് മണി മുതല്‍ വിമാനങ്ങള്‍ ഇറങ്ങാനുള്ള അനുമതി നല്‍കുകയായിരുന്നു. ഇടമലയാറില്‍ നിന്ന് എത്തുന്ന വെള്ളം പെരിയാര്‍ കവിഞ്ഞ് ചെങ്കല്‍ത്തോടും കവിഞ്ഞൊഴുകിയതോടെയാണ് ലാന്‍ഡിങ് നിര്‍ത്തിയത്. ചുറ്റുമതിലിന് പുറത്ത് വെള്ളം നിറഞ്ഞിട്ടുണ്ട്. റണ്‍വേയില്‍ നനവുണ്ടോ പരിശോധിച്ച ശേഷമാണ് വിമാനങ്ങളുടെ ലാന്‍ഡിങ് പുനഃരാരംഭിച്ചത്.
വെള്ളപ്പൊക്കത്തെത്തുടർന്ന് 2013ൽ വിമാനത്താവളം അടച്ചിട്ടിരുന്നു. കനത്ത മഴയെത്തുടർന്ന് ഇടമലയാർ ഡാം തുറന്നുവിട്ട സാഹചര്യത്തില്‍ സമീപത്തെ ചെങ്ങൽ കനാൽ നിറഞ്ഞുകവിഞ്ഞതോടെയാണ് വിമാനത്താവളം അടച്ചുപൂട്ടിയത്.
