കോഴിക്കോട്: ചെമ്പനോട സംഭവത്തില്‍ വില്ലേജ് ഓഫീസ് ജീവനക്കാരനെതിരായ സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് റവന്യൂ ജീവനക്കാരുടെ സംഘടന. സിലീഷ് തോമസിന്‍റെ അറസ്റ്റും സസ്പെഷനും അനാവശ്യമായിരുന്നുവെന്ന് റവന്യൂ സ്റ്റാഫ് അസോസിയേഷന്‍ വിമര്‍ശിച്ചു. ജോയിയുടെ ആത്മഹത്യയുടെ യഥാര്‍ത്ഥ കാരണത്തെ കുറിച്ച് സമഗ്രാന്വേഷണം വേണമെന്നും റവന്യൂ സ്റ്റാഫ് അസോസിയേഷന്‍ കോഴിക്കോട് ആവശ്യപ്പെട്ടു.

ചെമ്പനോടയില്‍ കര്‍ഷകന്‍ ജോയി ആത്മഹത്യ ചെയ്തത് വില്ലേജ് ഓഫീസ് ജീവനക്കാരുടെ അനാസ്ഥമൂലമല്ലെന്നാണ് റവന്യൂസ്റ്റാഫ് അസോസിയേഷന്‍റെ വാദം. ജോയിയുടെ ഭൂമിയില്‍ ഒരിക്കല്‍ പോലും സര്‍വ്വേ നടന്നിട്ടില്ല. മാത്രമല്ല അനധികൃതമായി സ്ഥലം കൈവശം വച്ചിരിക്കുന്നുവെന്ന് സുതാര്കേരളത്തിന് കിട്ടിയ യ പരാതിയില്‍ അന്വേഷണം നടക്കുകയാണ്.

കേ അച്ഛന്‍ ഒസ്യത്ത് നല്‍കിയ ഭൂമി വ്യാജരേഖകളുണ്ടാക്കിയാണ് ജോയി ഭാര്യയുടെ പേരിലാക്കിയത്. നിയമവിരുദ്ധമായി ഈ സ്ഥലത്തിന് കരം സ്വീകരിക്കാനാവില്ലെന്ന് സിലീഷ് ജോയിയെ അറിയുക്കുക മാത്രമാണ് ചെയ്തത്. ഈ പ്രശ്നത്തില്‍ ജോയി ആത്മഹത്യ ചെയ്യേണ്ടതുണ്ടോയെന്നാണ് റവന്യൂ സ്റ്റാഫ് അസോസിയേഷന്‍ ചോദിക്കുന്നത്.

സിലീഷിനെതിരെ സര്‍ക്കാര്‍ സ്വീകരിച്ച നടപടിയേയും ജീവനക്കാരുടെ സംഘടന കുറ്റപ്പെടുത്തി. സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ബുധനാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്ക് കോഴിക്കോട് കളക്ട്രേറ്റിന് മുന്നില്‍ ഉപവാസ സമരം നടത്താനാണ് സംഘടനയുടെ തീരുമാനം.