ശ്രീചക്ര ഡിസ്റ്റലറീസ് പ്രൈവറ്റ് ലിമിറ്റഡിന് തൃശൂര്‍ ബോട്ടിലിംഗ് യൂണിറ്റ് തുടങ്ങാൻ അനുമതി നല്‍കിക്കൊണ്ടുളള എക്സൈസ് കമ്മീഷണറുടെ ഉത്തരവ് ജൂലയ് 12ന് ലഭിച്ചെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സമ്മതിച്ചിരുന്നു. 

തൃശൂര്‍:ബ്രൂവറി വിവാദം അപ്രസക്തമെന്ന് ഋഷിരാജ് സിംഗ്. ശ്രീചക്രയ്ക്ക് അനുമതി നല്‍കിയത് കമ്മീഷണറുടെ റിപ്പോര്‍ട്ട് മറികടന്നല്ലെന്നും ഇപ്പോള്‍ നല്‍കിയത് അനുമതി പത്രം മാത്രമെന്നും ഋഷിരാജ് സിംഗ് പറഞ്ഞു. അന്തിമ ലൈസന്‍സിന് വിവിധ വകുപ്പുകളുടെ അനുമതി വേണമെന്നും ഋഷിരാജ് സിംഗ് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. 

ശ്രീചക്ര ഡിസ്റ്റലറീസ് പ്രൈവറ്റ് ലിമിറ്റഡിന് തൃശൂര്‍ ബോട്ടിലിംഗ് യൂണിറ്റ് തുടങ്ങാൻ അനുമതി നല്‍കിക്കൊണ്ടുളള എക്സൈസ് കമ്മീഷണറുടെ ഉത്തരവ് ജൂലയ് 12ന് ലഭിച്ചെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സമ്മതിച്ചിരുന്നു. എന്നാല്‍ സ്ഥലം സംബന്ധിച്ച വിവരങ്ങള്‍ കമ്പിനി സമര്‍പ്പിച്ചിരുന്നില്ല. കമ്പിനി സമര്‍പ്പിക്കുന്ന വിവരങ്ങള്‍ തൃപ്തികരമാണെങ്കില്‍ അനുമതിയ്ക്ക് 24 മണിക്കൂര്‍ മതി. വ്യവസായ വകുപ്പിന്‍റെയോ കിൻഫ്രയുടെയോ സ്ഥലം വിട്ടുകൊടുത്തിട്ടില്ലെന്ന് തൃശൂരിലെ ജില്ലാ വ്യവസായ കേന്ദ്രം മാനേജരും വ്യക്തമാക്കിയിരുന്നു.