ആലുവ: കലാഭവൻ മണിയുടെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സഹോദരൻ അർ എൽ വി രാമകൃഷ്ണൻ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന് നിവേദനം നൽകി.ബി.ജെപി സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിൽ ആലുവ പാലസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.

മണിയുടെ മരണം കരൾ രോഗത്തെത്തുടർന്നാണെന്നും സിബിഐ അന്വേഷിക്കേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ നിലപാടെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് ആർ എൽ വി രാമകൃഷ്ണൻ കേന്ദ്ര ആദ്യന്തര മന്ത്രിയെ കണ്ടത്