മലയാറ്റൂര്‍ തീര്‍ഥാടകർക്കിടയിലേക്കു ലോറി പാഞ്ഞുകയറി അപകടത്തില്‍ ഒരാള്‍ മരിച്ചു, മൂന്നുപേർക്ക് പരുക്ക്

തൃശൂർ: മലയാറ്റൂരിലേക്ക് കാൽനടയായി പോകുകയായിരുന്ന തീര്‍ഥാടകസംഘത്തിനിടയിലേക്കു ലോറി പാഞ്ഞുകയറി ഒരാള്‍ മരിച്ചു. തൃശൂർ പാവറട്ടി വെൺമെനാട് സ്വദേശി അക്ഷയ്(19) ആണ് മരിച്ചത്. മൂന്നു പേർക്ക് പരുക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്നു പുലർച്ചെ രണ്ടരയോടെ കൊടകരയ്ക്കു സമീപമാണ് സംഭവം. അപകടത്തില്‍ പരിക്കേറ്റ ചിറ്റാട്ടുകര സ്വദേശി ഗബ്രിയേൽ, എരുമപ്പെട്ടി സ്വദേശികളായ ജെറിൻ, ഷാലിൻ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ പൊള്ളാച്ചി സ്വദേശി പാണ്ടി രാജിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാള്‍ ഉറങ്ങി പോയതാണ് അപകട കാരണമെന്ന് പോലീസ് പറഞ്ഞു. ദേശീയപാതയിലൂടെ തൃശൂരില്‍ നിന്ന് മലയാറ്റൂരിലേക്കു കാൽനടയായി പോവുകയായിരുന്ന തീർഥാടക സംഘത്തിനിടയിലേക്ക് നിയന്ത്രണം വിട്ട ടാങ്കർ ലോറി പാഞ്ഞുകയറിയാണ് അപകടമുണ്ടായത്.