മോഷ്ടാവിന് കാറ്റ് കൊടുത്തത് എട്ടിന്‍റെ പണി ലണ്ടന്‍ പോലീസ് പുറത്ത് വിട്ട വീഡിയോ ആണ് ഇപ്പോള്‍ ഓണ്‍ലൈനില്‍ വൈറലാകുന്നത്

ലണ്ടന്‍: മോഷ്ടാവിന് കാറ്റ് കൊടുത്തത് എട്ടിന്‍റെ പണി. ലണ്ടന്‍ പോലീസ് പുറത്ത് വിട്ട വീഡിയോ ആണ് ഇപ്പോള്‍ ഓണ്‍ലൈനില്‍ വൈറലാകുന്നത്.ഒരു ട്രാവല്‍ ഏജന്‍സിയില്‍ നിന്ന് ജീവനക്കാരെ ഭീഷണിപ്പെടുത്തി പണവുമായി കടന്നുകളയുകയായിരുന്നു മോഷ്ടാക്കള്‍. എന്നാല്‍ പെട്ടന്നാണ് ആ വില്ലന്‍ പ്രത്യക്ഷപ്പെട്ടത്.

സംഭവത്തിന്‍റെ സിസി ടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. തെരുവിലൂടെ പറന്ന പണത്തിന്‍റെ പിന്നാലെ പോയി ഓരോന്നായി പെറുക്കി എടുക്കുന്ന ഇവരുടെ ദൃശ്യം സിസി ടിവി ക്യാമറയില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ഗ്രേറ്റര്‍ മാഞ്ചെസ്റ്ററിലെ ഡ്രോയില്‍സ്‌ഡെനിലാണ് സംഭവം. മാര്‍ച്ച് 17 തീയതിയാണ് സംഭവം ഉണ്ടായത്.