തമ്മലം ശ്രീ രാജ രാജേശ്വരി ക്ഷേത്രത്തില്‍ മോഷണം.  മുഖച്ചാര്‍ത്തും ആടയാഭരണങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്.

തിരുവനന്തപുരം: തമലം ശ്രീ രാജ രാജേശ്വരി ക്ഷേത്രത്തില്‍ മോഷണം. മുഖച്ചാര്‍ത്തും ആടയാഭരണങ്ങളും മോഷണം പോയിട്ടുണ്ട്. രാവിലെ പൂജാരി നട തുറക്കാനെത്തിയപ്പോഴായാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടത്. നഷ്ടപ്പെട്ട തിരുവാഭരണങ്ങളുടെ മൂല്യം തിട്ടപ്പെടുത്തിയിട്ടില്ല.

ക്ഷേത്രത്തിലെ സിസിടിവി തകര്‍ത്ത നിലയിലാണ്. സിസിടിവി നശിപ്പിച്ച ശേഷമാണ് മോഷണം നടന്നതെന്നാണ് നിഗമനം. ആക്രമികളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടോ എന്ന് വ്യക്തമായിട്ടില്ല. കരമന പൊലീസെത്തി അന്വേഷണം ആരംഭിച്ചു.