സമാജ്‍വാദി പാര്‍ട്ടി കോണ്‍ഗ്രസ് സഖ്യം രണ്ടു പാര്‍ട്ടികള്‍ തമ്മിലുള്ള സഖ്യത്തിനപ്പുറം രണ്ടു യുവ നേതൃത്വങ്ങളുടെ കൂട്ടായ്മായാണെന്ന് പ്രിയങ്കാഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേര. അഖിലേഷ് യാദവിന്‍റേയും രാഹുല്‍ഗാന്ധിയുടേയും സഖ്യം ഉത്തര്‍പ്രദേശിന്‍റെ പുരോഗതിക്ക് ഏറെ ഗുണം ചെയ്യും. ഇരുവരുടേയും യുവത്വവും ഊര്‍ജ്ജവും നിറഞ്ഞ ചിന്തകളും ആശയങ്ങളും യുപിയെ ലോകോത്തര നിലവാരത്തിലെത്തിക്കുമെന്നും റോബര്‍ട്ട് വധേര ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതീക്ഷ പ്രകടിപ്പിച്ചു. പ്രയങ്ക ഗാന്ധി രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് രാഹുല്‍ ഗാന്ധിയെ പ്രകീര്‍ത്തിച്ച റോബര്‍ട്ട് വധേരയുടെ പരാമര്‍ശം പുറത്തുവന്നത്.