കോഴിക്കോട്: മാന്‍ഹോളുകള്‍ വൃത്തിയാക്കാന്‍ റോബോട്ടുകള്‍ എത്തുന്നു. ജെന്‍ റോബോട്ടിക്സ് എന്ന ഒമ്പത് അംഗ ടെക്കി കൂട്ടായ്മയാണ് ബാന്‍റിക്കൂട്ട് എന്ന പേരില്‍‍ റോബോട്ടിനെ നിര്‍മ്മിച്ച് സര്‍ക്കാരിന് കൈമാറുന്നത്.

2015 നവംബർ 26 നായിരുന്നു മാൻഹോളിൽ അകപ്പെട്ട ഇതര സംസ്ഥാനതൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കോഴിക്കോട് സ്വദേശി നൗഷാദിന് ജീവന്‍ നഷ്ടമായത്. നൗഷാദിന്റെ വേര്‍പാട് അടക്കം നിരവധി ജീവനുകള്‍ പൊലിഞ്ഞ മാലിന്യകുഴിയിലേക്ക് ഇനി മനുഷ്യര് ഇറങ്ങേണ്ടിവരില്ല. ബാന്‍റിക്കൂട്ട് റോബോകള് ഇനി മാന്‍ഹോളുകള്‍ വൃത്തിയാക്കും. 

ജെന്‍ റോബോട്ടിക്സ് യുവകൂട്ടായ്മയുടെ ആശയം പക്ഷേ ശുചീകരണത്തൊഴിലാളികളുടെ ജോലി നഷ്ടമാകില്ല. അത്തരത്തിലാണ് യന്ത്രമനുഷ്യനെ ഒരുക്കിയിട്ടുള്ളത്. 8 ലക്ഷം രൂപയാണ് നിരമ്മാണ ചിലവ്.. പരീക്ഷണാടിസ്ഥാനത്തില്‍ ഒരു യന്ത്രമനുഷ്യനെയാണ് ജല വകുപ്പ് ഏറ്റെടുത്തിരിക്കുന്നത്. ബജറ്റ് പ്രഖ്യാപനത്തിലെ പോലെ ആറ്റുകാല് പൊങ്കാലയ്ക്ക് ബാന്‍റികൂട്ടുകള് നിരത്തിലിറങ്ങും