തൃശൂര്‍: കുപ്രസിദ്ധ അന്തർസംസ്ഥാന വാഹന മോഷ്ടാവ് റോഷൻ ആന്റണി പൊലീസ് പിടിയിലായി. തൃശൂർ സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുളള സംഘമാണ് റോഷനെ പിടികൂടിയത്.
സംസ്ഥാനത്ത് ഇരുപതോളം വാഹനമോഷണ കേസുകളില്‍പ്രതിയാണ് അറസ്റ്റിലായ റോഷൻ. എട്ടാമത്തെ വയസു മുതല്‍ലോറികള്‍ ഉള്‍പ്പെടെ ഏതു വാഹനവും നിഷ്പ്രയാസം ഓടിക്കുകയും സാഹസിക പ്രവര്‍ത്തനങ്ങള്‍ഉള്‍പ്പെടെ നടത്തുകയും ചെയ്തതു മുതലാണ് ഇടുക്കി കമ്പംമേട് സ്വദേശി റോഷന്‍ആന്‍റണി ഫെറാറി റോഷനാകുന്നത്.
പതിമൂന്നാം വയസില്‍കോട്ടയം, എറണാകുളം ജില്ലകളില്‍നിന്ന് അഞ്ചോളം ലോറികള്‍മോഷ്ടിച്ചാണ് ഇയാള്‍മോഷണ പരമ്പര തുടങ്ങുന്നത്. സംഭവത്തില്‍ റോഷന്‍അറസ്റ്റിലാകുകയും ചെയ്തിരുന്നു. ജുവനൈല്‍ഹോമില്‍ശിക്ഷ അനുഭവിക്കവെ അവിടെ നിന്നും അധികൃതരുടെ കണ്ണുവെട്ടിച്ച് മുങ്ങിയ ഇയാള്‍ പിന്നീട് കൂടുതല്‍ വാഹനമോഷണങ്ങള്‍നടത്തി.
ആഢംബര വാഹനങ്ങളിലെ ഏത് ആത്യാധുനിക സുരക്ഷാ സംവിധാനവും തകര്‍ത്ത് വാഹനങ്ങള്‍കടത്തിക്കൊണ്ടുപോകാന്‍ റോഷന്‍വിരുതനാണെന്ന് പൊലീസ് പറയുന്നു. ഇതിനിടെ 2015ല്‍ ഇയാള്‍ പൊലീസ് വലയിലായി. പിന്നീട് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം ഇതര സംസ്ഥാനങ്ങള്‍കേന്ദ്രീകരിച്ചായിരുന്നു പിന്നീടുള്ള വാഹന മോഷണം. നിരവധി തവണ ഇയാളെ പിടികൂടാന്‍കേരള പൊലീസ് വലവീശിയെങ്കിലും രക്ഷപ്പെടുകയായിരുന്നു.
അടുത്തിടെ പെരുമ്പാവൂരില്‍നിന്നും മോഷ്ടിച്ച ബുള്ളറ്റില്‍ കറങ്ങുമ്പോഴാണ് റോഷന്‍ തൃശൂര്‍സിറ്റി ഷാഡോ പോലീസിന്‍റെ പിടിയിലാകുന്നത്. കസ്റ്റഡിയിലെടുത്ത പ്രതിയെ തൃശൂര്‍സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തുവരികയാണ്. ചോദ്യം ചെയ്യലിലൂടെ സംസ്ഥാനത്തെ നിരവധി മോഷണ കേസുകളില്‍ തുമ്പുണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ് സംഘം.
