Asianet News MalayalamAsianet News Malayalam

പൊന്നാനിയിൽ കടൽക്ഷോഭം: 25 ബോട്ടുകൾ കടലിലേക്ക് ഒലിച്ചു പോയി

  • കടൽക്ഷോഭം ഇപ്പോഴും തുടരുകയാണ്. 
     
rough sea hits boats in ponani
Author
First Published Jul 13, 2018, 9:27 AM IST

പൊന്നാന്നി: കൂട്ടായി,പൊന്നാനി അഴിമുഖങ്ങളിൽ നങ്കൂരമിട്ട പതിനഞ്ചോളം ബോട്ടുകൾ കടലിലേക്ക് ഒഴുകി പോയി. കടുത്ത കടൽക്ഷോഭവും ഭാരതപ്പുഴയിലെ ശക്തമായ ഒഴുക്കുമാണ് കാരണം. നിരവധി ബോട്ടുകൾ തകർന്നിട്ടുമുണ്ട്. കടൽ ഭിത്തിയിൽ ഇടിച്ചാണ് കൂടുതൽ ബോട്ടുകളും തകർന്നത്. കോടിക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടായതായാണ് കണക്കാകുന്നത്. ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയുമായിരുന്നു ബോട്ടുകളെല്ലാം തകർന്നത്. കടൽക്ഷോഭം ഇപ്പോഴും തുടരുകയാണ്. 
 

Follow Us:
Download App:
  • android
  • ios