Asianet News MalayalamAsianet News Malayalam

മൽസ്യത്തിലും വ്യാപക മായം - റോവിങ് റിപ്പോര്‍ട്ടര്‍ അന്വേഷണം

roving reporter on food safety
Author
Kochi, First Published Dec 17, 2016, 4:31 AM IST

കൊച്ചി: മലയാളികളുടെ തീൻമേശയിലെത്തുന്നത് വിഷരാസവസ്തുക്കൾ  കലർന്ന മൽസ്യങ്ങൾ. ആഴ്ചകളോളം പഴക്കമുളള മീനുകൾ കേടുകൂടാതിരിക്കുന്നതിനും  നിറം നഷ്ടപ്പെടാതിരിക്കുന്നതിനും കൊടിയ രാസവസ്തുക്കളാണ് ഉപയോഗിക്കുന്നത്.  ഏഷ്യാനെറ്റ് ന്യൂസ് റോവിങ് റിപ്പോർട്ട‍ർ യാത്ര തുടങ്ങുന്നു .

 എറണാകുളത്തെ ചമ്പക്കര മൽസ്യമാർക്കറ്റില്‍ ഏഷ്യാനെറ്റ് റോവിങ് റിപ്പോര്‍ട്ടര്‍ എത്തി. മധ്യകേരളത്തിലെ പ്രധാനപ്പെട്ട മൽസ്യമൊത്തവ്യാപാര കേന്ദ്രമാണിത്. മംഗലാപുരത്തുനിന്നും മറ്റുമായി ആയിരക്കണക്കിന് കിലോ മൽസ്യമാണ്  ദിവസവും ഇവിടെയുത്തുന്നത്.

മീൻ വാങ്ങാനെന്ന പേരിലാണ് ഏഷ്യാനെറ്റ് ന്യൂസ് സംഘം ചമ്പക്കരയില്‍ എത്തിയത്. ഇതരജില്ലകളിലേക്കുളള  മൽസ്യങ്ങൾ  ഇടനിലക്കാർ പെട്ടികളിൽ നിറയ്ക്കുന്നു. വലിയ ഐസ് കട്ടകൾ യന്ത്രങ്ങളിൽ പൊടിച്ചെടുക്കുന്നുണ്ടായിരുന്നു ഇവിടെ 

തുടര്‍ന്നുള്ള ദൃശ്യങ്ങൾ ശരിക്കും ഞെട്ടിക്കുന്നതാണ്. കൂടുപൊട്ടിച്ച്  മീൻ പെട്ടികളിലേക്ക്  വിതറിയിടുന്ന വെളളപ്പൊടി. മൽസ്യമാർക്കറ്റിന്‍റെ പ ഭാഗങ്ങളിൽ ഇത് കണ്ടു. ഇടനിലക്കാരും ചെറുകിട കച്ചവടക്കാരുമെല്ലാം മീനുനുമുകളിൽ  പൊടി വിതറുന്നു.

ചോദിച്ചപ്പോൾ ഉപ്പെന്ന് മറുപടി. ശുദ്ധമായ വെളളത്തിൽ തയാറാക്കിയ ഐസ് മാത്രമേ മീൻ കേടുകൂടാതിരിക്കാൻ ഉപയോഗിക്കാവൂ എന്നാണ് ചട്ടം. പക്ഷേ നമ്മുടെ മൽസ്യമാർക്കറ്റുകളിൽ എന്താണ് നടക്കുന്നത്.  രഹസ്യമായി വിതതറുന്ന ഈ പൊടിയെന്തെന്ന് കണ്ടെത്തണം. 

ഇവിടെനിന്നുന്നെ  മൽസ്യങ്ങൾ വാങ്ങി. ശാസ്ത്രീയമായി പരിശോധിച്ചാലോ എന്തെന്ന് വ്യക്തമാകൂ. ഇതിനായി കേന്ദ്രസർക്കാർ സ്ഥാപനമായ സെൻട്രൽ ഇൻസ്റ്റിറ്റൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയെ സമീപിച്ചു. ഇവിടെയാണ്  മൽസ്യങ്ങൾ പരിശോധിക്കാൻ കൊടുക്കുന്നത്.

സിഫ്ടിന്‍റെ ലാബിൽ ശാസ്ത്രസംഘത്തിന്‍റെ വിശദപരിശോധന. എട്ടുമണിക്കൂർ നീണ്ട പരിശോധനക്കൊടുവിൽ ഫലം പുറത്തുവന്നു.അതാണ് ഈ മത്സ്യങ്ങളില്‍ വലിയ അളവിൽ രാസവസ്തുക്കൾ.  മീൻപെട്ടികൾക്കുളളിൽ വിതറിയ വെളളപ്പൊടി സോഡിയം ബെൻസോയിറ്റ് എന്ന രാസവസ്തു. ഇതു വിതറിയാൽ മൽസ്യത്തിന്‍റെ പുറന്തോടഴുകില്ല.    എത്രദിവസം കഴിഞ്ഞാലും ഇന്നുകടലിൽ നിന്ന് പിടിച്ചതുപോലിരിക്കും.

സോഡിയം ബെൻസോയിറ്റിട്ട മീൻ  കഴിക്കുന്നത്  മനുഷ്യന്‍റെ ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. അവയവങ്ങളെയും ദഹനേന്ദ്രിയ സംവിധാനങ്ങളേയും താറുമാറാക്കാൻ അതുമതി.

റിപ്പോര്‍ട്ട് - ജോഷി കുര്യന്‍

Follow Us:
Download App:
  • android
  • ios