റോവിങ് റിപ്പോര്‍ട്ടിലെ ആദ്യ വാര്‍ത്ത കാണുക - മത്സ്യത്തില്‍ വ്യാപക മായം

കൊച്ചി: അച്ചാർ, ജ്യൂസ് അടക്കമുളള സംസ്കരിച്ച ഭക്ഷണസാധനങ്ങൾ കേടുകൂടാതിരിക്കുന്നതിന്  നേരിയ അളവിൽ ഉപയോഗിക്കുന്നതാണ് സോഡിയം ബെൻസോയിറ്റ് എന്ന രാസവസ്തു. ഇത് അമിത അളവിൽ ശരീരത്തിലെത്തുന്നത്  കടുത്ത ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഇതാണ് മത്സ്യമാര്‍ക്കറ്റുകളില്‍ വ്യാപകമായി മീനുകളില്‍ ചേര്‍ക്കുന്നത്


മല്‍സ്യമാര്‍ക്കറ്റുകളില്‍ വളരെ അശ്രദ്ധമായാണ് ഈ രാസവസ്തു ഉപയോഗിക്കുന്നത്. ബഹുരാഷ്ട ഭക്ഷ്യ സുരക്ഷാ ഏജൻസികൾ പോലും നേരിയ അളവിൽ മാത്രമേ ഉപയോഗിക്കാവൂ എന്ന് പറയുന്ന ഈ രാസവസ്തുവാണ് കുടഞ്ഞ് മീനിനുമുകളിലേക്ക് ഇടുന്നത്. 

ഇത് അമിതമായി ശരീരത്തിലെത്തുന്നത് വലിയ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. ചിലരിൽ തുടക്കത്തിൽ ചൊറിച്ചിൽ പോലുളള അലർജികൾ കാണാറുന്ന്. എന്നാൽ ദീർഘകാലത്തേക്ക് ഇത്തരം രാസവസ്തുക്കൾ ശരീരത്തിൽ കടക്കുന്നത് ദഹനേന്ദ്രിയ വ്യവസ്ഥയെ തകർക്കും. ക്യാൻസർ അടക്കമുളള രോഗങ്ങൾക്ക് വഴിവെയ്ക്കും. ജനതിക വൈകില്യത്തിനും നാഡീ സംബന്ധമായ അസുഖങ്ങൾക്കും സാധ്യതയുണ്ട്

വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പല ഇടനിലക്കാ‍ർ വഴി ഉപഭോക്താവിന്‍റെ തീൻ മേശയിലെത്തുന്പോൾ എവിടെവെച്ചാണ് മായം ചേർക്കുന്നതെന്ന് കണ്ടെത്താനാണ് ബുദ്ധുമുട്ട്. ഏതു തീരത്തുനിന്ന് വന്ന മീനാണെന്നും അറിയാനാകില്ല. ഇതാണ് അന്വേഷണത്തില്‍ പലപ്പോഴും തടസം നിൽക്കുന്നത്. 

റിപ്പോര്‍ട്ട് - ജോഷി കുര്യന്‍