കൊയിലാണ്ടി: കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടിയ്ക്കടുത്ത് പുളിയഞ്ചേരിയിൽ ആർഎസ്എസ്- സിപിഎം സംഘർഷം. സംഭവത്തിൽ ലോക്കൽ സെക്രട്ടറിയടക്കം ആറ് സി.പി.എം പ്രവർത്തകർക്ക് വെട്ടേറ്റു. അരുൺ കൃഷ്ണൻ എന്ന ആർ.എസ്.എസ് പ്രവർത്തകനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു.

പുളിയഞ്ചേരി വായനാശാലയിൽ ഇരുന്നവർക്കാണ് വെട്ടേറ്റത്. കെ.ടി സിജേഷ്, കെ.ടി രാജൻ, കെ.ടി അച്ചുതൻ, ബിജു, വിവേക്, ബിനീഷ് എന്നിവർക്കാണ് പരുക്കേറ്റത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കേളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് കൊയിലാണ്ടി നഗരസഭ പരിധിയിൽ നാളെ സി.പി.എം ഹർത്താലിന് ആഹ്വാനം ചെയ്തു.എസ്.എസ്.എൽ.സി മോഡൽ പരീക്ഷകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.