Asianet News MalayalamAsianet News Malayalam

'ശബരിമലയില്‍ ആചാരലംഘനം നടക്കില്ല'; പൊലീസ് മൈക്കിലൂടെ ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി

ശബരിമലയില്‍ ആചാരലംഘനം നടക്കില്ലെന്ന് നാമജപ പ്രതിഷേധക്കാരോട് പൊലീസിന്റെ മൈക്കിലൂടെ  വിളിച്ച് പറഞ്ഞ് ആര്‍എസ്എസ് നേതാവ് വത്സല്‍ തില്ലങ്കരി. 

rss leader uses police mike to address devotees in sabarimala
Author
Sannidhanam, First Published Nov 6, 2018, 11:43 AM IST

സന്നിധാനം: ശബരിമലയില്‍ ആചാരലംഘനം നടക്കില്ലെന്ന് നാമജപ പ്രതിഷേധക്കാരോട് പൊലീസിന്റെ മൈക്കിലൂടെ  വിളിച്ച് പറഞ്ഞ് ആര്‍എസ്എസ് നേതാവ് വത്സല്‍ തില്ലങ്കേരി. പമ്പ മുതല്‍ നിലയ്ക്കല്‍ വരെ ആചാരലംഘനം തടയാന്‍ പൊലീസും വോളന്റീയേഴ്സും ഉണ്ട്. പ്രകോപനമുണ്ടാക്കി ശബരിമല കലാപഭൂമിയാക്കാനുള്ള ചിലരുടെ നീക്കത്തില്‍ വീണു പോകരുത്.

അനാവശ്യമായി വികാരം കൊള്ളേണ്ട സാഹചര്യമില്ലെന്നും വത്സന്‍ തില്ലങ്കേരി പൊലീസ് മൈക്കിലൂടെ പറഞ്ഞു. സന്നിധാനത്ത് നാമജപവുമായി തടിച്ചെത്തിയ തീര്‍ത്ഥാടകരോട് സംസാരിക്കാനാണ് വത്സന്‍ തില്ലങ്കേരി പൊലീസിന്റെ മൈക്ക് ഉപയോഗിച്ചത്. സമൂഹമാധ്യമങ്ങളിലൂടെയാണ് ദൃശ്യം പുറത്ത് വന്നത്. ശബരിമലയില്‍ സമാധാനപരമായി ദര്‍ശനം നടത്താന്‍ എത്തിയവരെ സഹായിക്കണമെന്നും വത്സന്‍ തില്ലങ്കേരി പറയുന്നു. 

ഇക്കാര്യം മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയനോട് ചോദിച്ചപ്പോള്‍ ശബരിമലയുടെ നിയന്ത്രണം പൊലീസിന്‍റെ കൈയ്യിലാണെന്നും   ശബരിമല ശാന്തമായി നില്‍ക്കേണ്ട സ്ഥലമാണ്. അവിടെ ക്രമസമാധാനം തകര്‍ന്നാലെ പൊലീസ് ഇടപെടൂവെന്നും വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios