പിണറായിയെ കൊലപ്പെടുത്തുന്നവര്‍ക്ക് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ച ചന്ദ്രാവത്തിന്റെ പ്രസംഗത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. മുതിര്‍ന്ന ആര്‍എസ്എസ് നേതാക്കള്‍ തന്നെ ഈ സംഭവത്തെ വിമര്‍ശിച്ചിരുന്നു

കേരളത്തിലെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ മരണമോര്‍ത്തുള്ള വികാരവിക്ഷോഭത്തിലാണ് താന്‍ അത്തരത്തില്‍ പ്രസ്താവന നടത്തിയതെന്ന് ഇന്ന് വൈകിട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ കുന്ദന്‍ ചന്ദ്രാവത്ത് വ്യക്തമാക്കിയിരുന്നു. തന്റെ പ്രസംഗത്തിന് ശേഷം കേരളത്തില്‍ നിന്ന് ഭീഷണി കോളുകള്‍ വരുന്നുണ്ടെന്നും വധഭീഷണി ഉണ്ടെന്നും ചന്ദ്രാവത്ത് പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ ആക്രമിക്കപ്പെടുന്നതായും പ്രസ്താവനയില്‍ പറയുന്നു. 

Scroll to load tweet…