തൃശൂര്‍: ഗുരുവായൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. ആർഎസ്എസ് പ്രവർത്തകൻ ആനന്ദാണ് കൊല്ലപ്പെട്ടത്. സിപിഎം പ്രവർത്തകൻ ഫാസിൽ വധക്കേസ് പ്രതിയാണ് ആനന്ദ്. കാറിലെത്തിയ നാലംഗ സംഘമാണ് ആനന്ദിനെ വെട്ടിയത്. ആനന്ദിനെ വെട്ടി വീഴ്ത്തിയ ശേഷം കാർ ഉപേക്ഷിച്ചു അക്രമികൾ രക്ഷപെട്ടു. കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട ആനന്ദിന്‍റെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.