കേരളത്തില്‍ സി.പി.എം നടത്തുന്ന കൊലപാതക രാഷ്ട്രീയത്തിൽ പ്രതിഷേധിച്ച് ആർ.എസ്.എസിന്റെ നേതൃത്വത്തിൽ ഇന്ന് ദില്ലിയിലെ കേരളാ ഹൗസിലേക്ക് മാർച്ച് നടത്തും. ആർ.എസ്.എസ് ജോയിന്റ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെ മാർച്ച് ഉദ്‌ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന്റെ ദില്ലി സന്ദർശനം തുടരുന്നതിനിടെയാണ് ആർ.എസ്.എസിന്‍റെ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്. പ്രതിഷേധം കണക്കിലെടുത്തു ദില്ലി പൊലീസ് സുരക്ഷ ശക്തമാക്കി.