തിരുവനന്തപുരം: തിരുവനന്തപുരം അരുവിക്കരയിൽ റിട്ടയേർഡ് എസ്.ഐ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സീതാഭവനിൽ രാമ ചന്ദ്രൻ നായരെയാണ് ഇന്നലെ രാത്രി വീട്ടു വളപ്പിൽ അതിമഹത്യക്കു ശ്രമിക്കുന്നതിനിടെ കയർ പൊട്ടി വീണു മരിച്ച നിലയിൽ അയൽവാസികൾ കണ്ടെത്തിയത്.
രാമചന്ദ്രൻ നായർക്ക് ആത്മഹത്യാ ചെയ്യേണ്ട സാഹചര്യം ഇല്ലെന്നും സംഭവത്തിൽ ദുരൂഹത ഉണ്ടെന്നും ബന്ധുക്കൾ ആരോപിച്ചു .രാവിലെ പത്തു മണിയോടെ ഫോറെസ്ൻസിക്ക് വിഭാഗം പരിശോധന നടത്തി. പോസ്റ്റ് മോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
