2014 ൽ ക്രീമിയ പിടിച്ചെടുത്തതോടയാണ് റഷ്യയെ ജി എട്ട് സംഘടനയിൽ നിന്ന് പുറത്താക്കിയത്

വാഷിംഗ്‍ടണ്‍: ജി ഏഴ് രാജ്യങ്ങളുടെ സംഘടനയിൽ റഷ്യയെയും ഉൾപ്പെടുത്തണമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ലോകത്തിന്‍റെയാകെ കാര്യങ്ങൾ തീരുമാനിക്കുന്ന യോഗത്തിൽ റഷ്യയും വേണമായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. 

ജി ഏഴ് രാജ്യങ്ങളുടെ ഉച്ചകോടി കാനഡയിൽ തുടങ്ങാനിരിക്കേയാണ് ട്രംപിന്റെ പ്രസ്താവന. 2014 ൽ ക്രീമിയ പിടിച്ചെടുത്തതോടയാണ് റഷ്യയെ ജി എട്ട് സംഘടനയിൽ നിന്ന് പുറത്താക്കിയത്. ഇറാനുമായുള്ള ആണവകരാർ, വ്യാപാര നികുതി , കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളിൽ അമേരിക്കയും അംഗരാജ്യങ്ങളും രണ്ട് തട്ടിൽ നിൽക്കുന്നതിനിടെയാണ് ഉച്ചകോടി നടക്കുന്നത്. ഒറ്റയ്ക്ക് നിൽക്കാനാണ് അമേരിക്കയ്ക്ക് താൽപര്യമെങ്കിൽ മറ്റ് 6 രാജ്യങ്ങൾക്ക് പുതിയ കരാറുകൾ ഉണ്ടാക്കേണ്ടി വരുമെന്ന് ഫ്രാൻസ് വ്യക്തമാക്കിയിട്ടുണ്ട്.