തിരുവനന്തപുരം: സൈപ്പ്രസ്സിലെ പ്രണയത്തിനു ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ സാഫല്യം. പ്രാവച്ചമ്പലം അരിക്കടമുക്കിലെ ബാബു ഭവനില്‍ ബാബു.എസ്.എന്‍. കോമളകുമാരി ദമ്പതികളുടെ മകനായ റിനോ ബാബു റഷ്യയിലെ യരോസ്ലാവ് മോസ്കോവ്സ്കി പ്രോസ്പെക്റ്റ് അലക്സാണ്ടര്‍-സ്വെറ്റ്ലാന ദമ്പതികളുടെ മകള്‍ മറിയ ചിസ്ടിയ്കോവ എന്നിവരാണ് ഇന്ന് രാവിലെ എട്ടു മുപ്പതിനുള്ള മുഹൂര്‍ത്തത്തില്‍ പാപ്പനംകോട് ദേവാധിദേവ ത്രിലോകനാഥ ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായത്. 

കുടുംബ ക്ഷേത്രത്തിലാണ് ബന്ധുക്കളുളെയും നാട്ടുകാരെയും സാക്ഷിയാക്കി റിനോ മറിയയ്ക്ക് താലി ചാര്‍ത്തിയത്. സൈപ്രസ് സി ടി എല്‍ യൂറോ കോളേജിലെ പഠനത്തിനിടെയാണ് ബി.ബി.എ വിദ്യാര്‍ഥിയായ റിനോ ബാബുവും ബികോം വിദ്യാര്‍ഥിനിയായ മറിയ ചിസ്ടിയ്കോവയും പ്രണയത്തിലാകുന്നത്.ഇതിനു നിമിത്തമാകുന്നത് ഇവരുടെ അധ്യാപകനായ ഡോ. അദ്നന്‍ഡിയസ് കോന്സ്ടന്ടിനൌ ആണ്.

ഇരുവരും ഇഷ്ട്ടം മാതാപിതാക്കളെ അറിയിച്ചിരുന്നു .റിനോയുടെ അച്ഛന്‍ ബാബുവാണ് മരിയയെ പെണ്ണ് ചോദിച്ചു അലക്സാണ്ടറെ വിളിക്കുന്നത്‌.ഇരുവരുടെയും സംഭാഷണത്തിനു ഇടനിലയായത് മരിയയായിരുന്നു.പഠനം കഴിഞു വിവാഹം എന്ന് വീട്ടുകാരും പറഞ്ഞുറപ്പിച്ചു.രണ്ടര വര്‍ഷത്തെ പ്രണയം ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ സാക്ഷാത്കരിച്ചു. 

പഠന ശേഷം നാട്ടില്‍ റിനോ ആരംഭിച്ച ഓറോ ഇന്‍ഫോ ടെക്ക് എന്ന സ്ഥാപനം മുന്നോട്ടു കൊണ്ട് പോകണം അതിനായി ഇരുവരും വരുന്ന രണ്ടു വര്‍ഷത്തോളം നാട്ടില്‍ തന്നെ തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. മറിയക്കും ചില ബിസിനസ്‌ ആശയങ്ങള്‍ ഉണ്ട് അതും ആലോചിച്ചു തീരുമാനിക്കും എന്ന് ഇരുവരും പറഞ്ഞു.റിയാന്‍ ബാബു ,റൂഷി ബാബു,ഋഷി ബാബു എന്നിവര്‍ റിനോയുടെ സഹോദരങ്ങളാണ്.