മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോവിൽ അഴിമതി വിരുദ്ധ റാലിക്കിടെ സംഘർഷം. റാലിയിൽ പങ്കെടുക്കാനെത്തിയ പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയെ അറസ്റ്റ് ചെയ്തു. അലക്സിയെ നീക്കം ചെയ്യാനുള്ള ശ്രമത്തിനിടെയാണ് സംഘർഷമുണ്ടായത്.അഴിമതിയാരോപണങ്ങൾ നേരിടുന്ന പ്രധാനമന്ത്രി ദിമിതി മെദ്വദേവ് രാജി വക്കണമെന്നാവശ്യപ്പെട്ടാണ് രാജ്യത്ത് പ്രക്ഷോഭം നടക്കുന്നത്.
മോസ്കോവിൽ മാത്രം 500 ലധികെ പേരെ തടഞ്ഞുവച്ചിരിക്കുകയാണ്..താൻ തടവിലാണെങ്കിലും പ്രക്ഷോഭം തുടരണമെന്ന് അലക്സി അനുയായികളോട് ആഹ്വാനം ചെയ്തു.
