എസ് പി യതീഷ് ചന്ദ്ര ജൻമനാ ക്രിമിനലെന്ന്  ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍. കേന്ദ്രമന്ത്രി യതീഷിനോട് സംസാരിച്ചത് വളരെ സൗമ്യമായി ആയിരുന്നുവെന്ന് എ എന്‍ രാധാകൃഷ്ണന്‍ 

തൃശൂര്‍: എസ് പി യതീഷ് ചന്ദ്ര ജൻമനാ ക്രിമിനലെന്ന് ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍. കേന്ദ്രമന്ത്രി യതീഷിനോട് സംസാരിച്ചത് വളരെ സൗമ്യമായി ആയിരുന്നുവെന്ന് എ എന്‍ രാധാകൃഷ്ണന്‍ തൃശൂരില്‍ പറഞ്ഞു. 

ക്രിമിനൽ പൊലീസുകാരാണ് ശബരിമല നയിക്കുന്നതെന്ന് എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ശബരിമലയിൽ പിണറായി സൃഷ്ടിച്ചത് ശ്മശാന മൂകതയാണെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. സ്ത്രീകൾക്ക് ശബരിമലയിൽ പോകണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചതിൽ തെറ്റില്ലെന്ന് പറഞ്ഞ രാധാകൃഷ്ണന്‍ ശബരിമല കള്ളു ഷാപ്പ് പോലെയെന്നാണ് പിണറായിയുടെ ധാരണയെന്നും ആരോപിച്ചു.

അതേസമയം ശബരിമല വിഷയത്തില്‍ പൊലീസിനെ വെല്ലുവിളിച്ച് ബിജെപി രംഗത്തെത്തി. യതീഷിനെ തൃശൂരിൽ ചാർജ് എടുക്കാൻ അനുവദിക്കില്ലെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. പുറത്തു നടക്കാൻ കെ സുരേന്ദ്രന്‍ അവകാശമില്ലെങ്കിൽ പൊലീസിനേയും പുറത്തിറക്കാതിരിക്കാൻ ബിജെപിയ്ക്ക് അറിയാമെന്ന് എം ടി രമേശ് പറ‍ഞ്ഞു. ഇത്തരം സമരങ്ങൾ വരും ദിവസങ്ങളിൽ ഉണ്ടാകും . നാളെ നിലയ്ക്കലിൽ ബിജെപി നിരോധനാജ്ഞ ലംഘിക്കുമെന്നും രമേശ് തൃശൂരില്‍ പറഞ്ഞു.