പത്തനംതിട്ട: ശബിമല സന്നിധാനത്ത് വിഷു ഉത്സവത്തിനായി നേരത്തെ ക്ഷേത്രം തുറന്നത് ആചാരവിരുദ്ധമെന്ന് ഹിന്ദുസംഘടകള്‍. ഈ വിഷയം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ഹിന്ദുസംഘടനകള്‍. അതേസമയം ആചാരവിരുദ്ധമായി ഒന്നും നടന്നിട്ടില്ലന്നും തന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് വിഷു ഉത്സവത്തിനായി നേരത്തെ നടതുറന്നതെന്നാണ് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വിശദികരണം.

നിശ്ചയിച്ചതിനും നേരത്തെ ഏപ്രില്‍ പത്തിന് രാവിലെ അഞ്ച് മണിക്ക് നടതുറന്നതാണ് വിവാദമാകുന്നത്. നേരത്തെ ഏപ്രില്‍ പത്തിന് വൈകിട്ട് അഞ്ച് മണിക്ക് നടതുറക്കാനായിരുന്നു തീരുമാനം. ഇത് വിവാദ മായതോടെ ദേവസ്വം വിജിലന്‍സും, ദേവസ്വം ബോര്‍ഡ് കമ്മിഷണറും അന്വേഷണം തുടങ്ങി. തന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഏപ്രില്‍ പത്തിന് രാവിലെ നട തുറന്നതെന്നാണ് ദേവസ്വം ബോര്‍ഡ് അധികൃതരുടെ വിശദികരണം. 

എന്നാല്‍ മുന്‍കൂട്ടി ബുക്ക് ചെയ്യത് നടത്തേണ്ട് പടിപൂജ ഉള്‍പ്പടെയുള്ള എങ്ങനെ നടത്തി എന്നകാര്യത്തില്‍ ഇതുവരെ വിശദികരണം നല്‍കിയിട്ടില്ല. ശബരിമല സന്നിധാനത്ത് അടിക്കടി ഉണ്ടാകുന്ന ആചാരലംഘനങ്ങള്‍ക്ക് എതിരെ കോടതിയെ സമിപിക്കാനാണ് ഹിന്ദുസംഘടനകളുടെ
തീരുമാനം.

ഇടപക്ഷത്തിന്റെ പ്രതിനിധിയായ ദേവസ്വംബോര്‍ഡ് അംഗവും ആചാരലംഘനത്തിന് എതിരെ അന്വേഷണം വേണമെന്ന നിലപാടിലാണ്. വിഷു ഉത്സവത്തിനായി നേരത്തെ നടതുറക്കുന്നവിവരം തന്നെയും അറിച്ചിച്ചില്ലന്നും അദ്ദം പറയുന്നു. അന്വേഷണത്തിന്റെ ഭാഗമായി ശബരിമല എക്‌സിക്യൂട്ടിവ് ഓഫിസര്‍ മാനേജര്‍, ഡ്യൂട്ടിയിലുണ്ടായിരുന്ന ഗാര്‍ഡുമാര്‍ എന്നിവരില്‍ നിന്നും മൊഴിരേഖപ്പെടുത്തി.

ഏഴാം തീയതിയാണ് വിഷു ഉത്സത്തിന് നേരത്തെ നടതുറക്കാന്‍ തീരുമാനിച്ചതെന്നാണ് ദേവസ്വം വിജിലന്‍സിന് മൊഴിനല്‍കിയിരിക്കുന്നത് തന്ത്രിയുമായി ആലോിചിച്ചെിച്ചെന്നും മൊഴിയില്‍ പറയുന്നു. ശബരിമല തന്ത്രിയുടെ മൊഴിയും വിജിലന്‍സ് രേഖപ്പെടുത്തും. അതേസമയം ദേവസ്വം കമ്മിഷണര്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് നാളെ ദേവസ്വം മന്ത്രിക്ക് കൈമാറും.