ആര്‍ക്ക് വേണമെങ്കില്‍ അയ്യപ്പനെ കാണാന്‍ വരാം. തൊഴാന്‍ എത്തുന്ന പാവങ്ങളെ ഇവര്‍ ബുദ്ധിമുട്ടിക്കുകയാണ്. നാമജപയാത്ര എന്ന് പറഞ്ഞിട്ട് ഇങ്ങനെ അതിക്രമം നടത്തുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ഭക്ത സംഘം 

പമ്പ: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചതില്‍ പ്രതിഷേധിക്കുന്ന സമരക്കാര്‍ നടത്തുന്ന ആക്രമണങ്ങള്‍ തൊഴാനെത്തുന്നവര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്ന് ഭക്തര്‍. വളരെ മോശം സാഹചര്യമാണ് നിലവിലുള്ളതെന്ന് സന്നിധാനത്ത് എത്തിയ ഭക്തസംഘം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നിലയ്ക്കലില്‍ എത്തിയപ്പോള്‍ തന്നെ ബുദ്ധിമുട്ട് അനുഭവപ്പെട്ട് തുടങ്ങി.

അവിടെ രണ്ട് വശത്തും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുകയാണ്. തൊഴാന്‍ എത്തുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലം ലഭിക്കുന്നില്ല. പ്രതിഷേധക്കാര്‍ കെഎസ്ആര്‍ടിസി ബസിന് കല്ലെറിയുകയാണ്. ഞങ്ങള്‍ അയ്യപ്പനെ കാണാന്‍ വരുന്ന വിശ്വാസികളാണ്.

ആര്‍ക്ക് വേണമെങ്കില്‍ അയ്യപ്പനെ കാണാന്‍ വരാം. തൊഴാന്‍ എത്തുന്ന പാവങ്ങളെ ഇവര്‍ ബുദ്ധിമുട്ടിക്കുകയാണ്. നാമജപയാത്ര എന്ന് പറഞ്ഞിട്ട് ഇങ്ങനെ അതിക്രമം നടത്തുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ഭക്ത സംഘം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തൊഴാന്‍ എത്തുന്ന വാഹനങ്ങള്‍ക്ക് സുരക്ഷയും ഒരുക്കുന്നില്ല. ഇതിന് എന്തെല്ലാം പ്രതിവിധി എത്രയും വേഗം കണ്ടെത്തണമെന്നും ഭക്തസംഘം വ്യക്തമാക്കി.

വീഡിയോ കാണാം...