ശബരിമല: ശബരിമല സന്നിധാനത്തെ സ്വര്‍ണകൊടിമരത്തിന്റെ കേടുപാട് തീര്‍ത്തു. കൊടിമരം വീണ്ടും സ്വര്‍ണ്ണം പൂശി പൂര്‍വ സ്ഥിതിയിലാക്കി.ഇന്ന് പുലര്‍ച്ചെയോടെയണ് കേടുപാടുകള്‍ തീര്‍ത്തത്. കൊടിമരത്തിന്റെ പ്രധാന ശില്‍പിയായ പരുമല അനന്തന്‍ ആചാരിയുടെ നേതൃത്വത്തിലാണ് കേടുപാടുകള്‍ പരിഹരിച്ചത്.
രസം വീണ് നിറം മങ്ങിയ ഭാഗം പ്രത്യേക ഊഷ്മാവില്‍ ചൂടാക്കി രസത്തെ അവിടെ നിന്നു മാറ്റിയാണ് പൊലിമ വീണ്ടെടുത്തത്. രണ്ടു മൂന്നു മണിക്കൂര്‍ നീണ്ട പ്രവര്‍ത്തികള്‍ക്ക് ശേഷമാണ് കൊടിമരം പൂര്‍വ സ്ഥിതിയിലാക്കിയത്.
ഇനി ഏതെങ്കിലും തരത്തിലുള്ള ശുദ്ധി ക്രിയകള്‍ നടത്തേണ്ടതുണ്ടെങ്കില്‍ അത് അടുത്ത ദിവസം നോടക്കും. തന്ത്രിയാണ് അത് തീരുമാനിക്കേണ്ടത്. ജൂണ്‍ 28 നാണ് കൊടിയേറ്റം നടക്കുക. നവീകരിച്ച പുതിയ കൊടിമരത്തില്‍ കൊടിയേറ്റി കൊണ്ടാണ് ഉത്സവം.
അതേസമയം, കേസില്‍ പോലീസ് കസ്റ്റഡിയിലുള്ള അഞ്ച് ആന്ധ്ര സ്വദേശികളെ പത്തനംതിട്ട എസ്‌പി ഓഫീസിലേക്ക് മാറ്റി. ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ ഇവരെ ഇന്ന് ചോദ്യംചെയ്യും.
<
