സംസ്ഥാനത്ത് വിവിധ തരത്തിലുള്ള സുരക്ഷാ ഭീഷണികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ശബരിമലയിലെയും സുരക്ഷ വർദ്ധിപ്പിച്ചു. കൂടുതല്‍ സിസി ടിവി ക്യാമറകള്‍ സ്ഥാപിച്ചും ഹെലികോപ്റ്റർ ഉയോഗിച്ച് നിരിക്ഷണം നടത്താനുമാണ് പൊലീസിന്‍റെ തീരുമാനം.

ശബരിമല തീർത്ഥാടകരുടെ എണ്ണം വർദ്ധിക്കുന്നതിന് ഒപ്പം സുരക്ഷയും ഉയർത്താനാണ് കേരളാ പൊലിസിന്‍റെ തീരുമാനം. പമ്പ, നിലയ്‍ക്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ എല്ലാം തന്നെ സുരക്ഷക്രമീകരണങ്ങള്‍ർ വർദ്ധിപ്പിച്ചുകഴിഞ്ഞു. ശബരിമലയ്‍ക്ക് മാത്രമായി നിലവില്‍ സുരക്ഷഭീഷണി ഒന്നും തന്നെഇല്ല. എന്നാല്‍ ഒരു കരുതല്‍ എന്നനിലക്കാണ് സുരക്ഷവർദ്ധിപ്പിച്ചതെന്ന് ഉന്നത പൊലീസ് ഉദ്യോസ്ഥർ പറയുന്നു. ഏറ്റവും പുതിയ സംവിധാനങ്ങള്‍ ഉപയോിച്ചുള്ള നിരീക്ഷണസംവിധാനങ്ങളാണ് ശബരിമലയ്‍ക്കായി തയ്യാറാക്കിയിരിക്കുന്നത്. വീദൂര നിരിക്ഷണത്തിനായി നേവി ഏയർഫോഴ്‍സ് എന്നിവയുടെ ഹെലികോപ്ടർ സംവിധാനം ഉപയോഗിക്കും ഇതിനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. നിലക്കല്‍ കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തിക്കുക. മകരവിളക്ക് കഴിയുന്നത് വരെ നിരിക്ഷണ സംവിധാനം തുടരും.

പൊലീസുകാരുടെ എണ്ണവും വ‍ർദ്ധിപ്പിച്ചു. സന്നിധാനത്ത് ഇത്തവണ പതിവിലും നേരത്തെ ഇതര സംസ്ഥാനപോലീസ് എത്തി കർണ്ണാടക പൊലീസിന്റെ നൂറംഗസംഘം സന്നിധാനത്ത് എത്തി ഇവരെ കൂടാതെ ദ്രുതകർമ്മസേന ദുരന്തനിവാരണസേന എന്നിവരുടെ എണ്ണവും വർദ്ധിപ്പിച്ചുകഴിഞ്ഞു. സന്നിധാനം, നിലക്കല്‍, പമ്പ എന്നിടങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്ന ജോലികള്‍ അവസാനഘട്ടത്തിലാണ് പുല്ലുമേട് വഴിയുള്ള യാത്രകള്‍ക്കും സുരക്ഷ ശക്തമാക്കിയിടുണ്ട്.