തുലാമാസ പൂജക്ക്‌ ശബരിമല നട തുറക്കാൻ മൂന്നു ദിവസം അവശേഷിക്കെ സ്ഥിതി ഗതികളിൽ ആശങ്ക ഉണ്ടെന്നു തന്ത്രി കണ്ഠര് മോഹനര്. സുപ്രീം കോടതി വിധി വന്നപ്പോൾ സർക്കാരും ദേവസ്വം ബോർഡും സമവായ ചർച്ച നടത്തിയിരുന്നെങ്കിൽ ഈ അവസ്ഥ ഉണ്ടാകില്ലായിരുന്നു എന്നും മോഹനര്  കന്നിമാസം തന്നെ മല ചവിട്ടാനാണ് തീരുമാനമെന്നും ഏഷ്യാനെറ് ന്യൂസിനോട് പറഞ്ഞു.

തിരുവനന്തപുരം: തുലാമാസ പൂജക്ക്‌ ശബരിമല നട തുറക്കാൻ മൂന്നു ദിവസം അവശേഷിക്കെ സ്ഥിതി ഗതികളിൽ ആശങ്ക ഉണ്ടെന്നു തന്ത്രി കണ്ഠര് മോഹനര്. സുപ്രീം കോടതി വിധി വന്നപ്പോൾ സർക്കാരും ദേവസ്വം ബോർഡും സമവായ ചർച്ച നടത്തിയിരുന്നെങ്കിൽ ഈ അവസ്ഥ ഉണ്ടാകില്ലായിരുന്നു എന്നും മോഹനര് കന്നിമാസം തന്നെ മല ചവിട്ടാനാണ് തീരുമാനമെന്നും 
ഏഷ്യാനെറ് ന്യൂസിനോട് പറഞ്ഞു.

അതേസമയം ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധി പുനപരിശോധിക്കണമെന്നും ആചാരങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എൻഡിഎ നടത്തുന്ന ശബരിമല സംരക്ഷണ യാത്ര ഇന്ന് തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കും. 10 മണിക്ക് ആലംങ്കോടു നിന്നും ആരംഭിക്കുന്ന യാത്ര കഴക്കൂട്ടത്ത് സമാപിക്കും. നാളെയാണ് സെക്രട്ടറിയേറ്റ് മാർച്ച്. 

എൻഡിഎ ചെയർമാൻ പി.എസ്.ശ്രീധരൻ പിള്ള നയിക്കുന്ന ജാഥ യിൽ ബിജെപി അഖിലേന്ത്യ ജനറൽ സെക്രട്ടറി മുരളീധര റാവു ഉള്‍പ്പെടെ ദേശീയ നേതാക്കള്‍ പങ്കെടുക്കും. അതേ സമയം അന്താരാഷ്ടട്ര ഹിന്ദു പരിഷത്തും ശബരിമല സംരക്ഷണ സമിതിയും നടത്തുന്ന ശബരിമല സംരക്ഷണ യാത്ര ഇന്ന് സമാപിക്കും. വട്ടപ്പാറയിൽ നിന്നും ആരംഭിക്കുന്ന യാത്ര ദേവസം ബോർഡ് ജംഗഷനിൽ സമാപിക്കും. പ്രവീണ്‍ തൊഗാഡിയ സമാപന സമ്മേളനത്തിൽ പങ്കെടുക്കും.