ലോകകപ്പില്‍ സച്ചിന്‍റെ പിന്തുണ ഇവര്‍ക്ക്
മുംബെെ: ഇന്ത്യ ഇംഗ്ലണ്ട് ഏകദിന പരമ്പര നാളെ തുടങ്ങുകയാണ്. ട്വന്റി 20യില് ഇംഗ്ലണ്ടിനെ കെട്ടുക്കെട്ടിച്ചതിന്റെ ആത്മവിശ്വാസവുമായാണ് കോലിയും സംഘവും നാളെ കളിക്കാനിറങ്ങുന്നത്. എന്നാല്, ഇതിനിടെ സച്ചിന്റെ ട്വിറ്റര് വീഡിയോ എല്ലാവരെയും ആദ്യമൊന്ന് ഞെട്ടിച്ചു.
ഇന്ത്യയുടെ ഇതിഹാസ താരത്തിന്റെ പിന്തുണ ഇംഗ്ലണ്ടിനാണത്രേ. മാസ്റ്റര് ബ്ലാസ്റ്റര് ഇത് ഒന്ന് പറഞ്ഞതിന് ശേഷം അല്പം ഒന്ന് കാത്തിരുന്നു. മുഴുവന് ഇന്ത്യക്കാരുടെയും നെറ്റി അല്പം സമയം ഒന്ന് ചുളിപ്പിച്ച ശേഷമാണ് കാര്യം വ്യക്തമാക്കിയത്. ലോകകപ്പ് സെമി ഫെെനലില് ഇന്ന് ക്രൊയേഷ്യക്കെതിരെ പോരിനിറങ്ങുന്ന ഇംഗ്ലണ്ട് ടീമിനാണ് തന്റെ പിന്തുണയെന്ന്. എന്തായാലും, ഇന്ത്യയിലെ ഇംഗ്ലീഷ് ഫുട്ബോള് ആരാധകര് എല്ലാം സച്ചിന്റെ ട്വീറ്റ് വീഡിയോ ഏറ്റെടുത്ത് കഴിഞ്ഞു.
വീഡിയോ കാണാം...
