ജലസുരക്ഷയുടെ പാഠങ്ങളുമായി ഒരു വീഡിയോ പരമ്പര. വിപിന്‍ വില്‍ഫ്രഡ് ആണ് വീഡിയോ പരമ്പര സംവിധാനം ചെയ്യുന്നത്. പരമ്പരയിലെ ആദ്യത്തെ വീഡിയോ പുറത്തുവിട്ടു. സാങ്കേതിക ഉപദേശം നല്‍കിയിരിക്കുന്നത് മുരളി തുമ്മാരുക്കുടി ആണ്.
ആയിരത്തി അഞ്ഞൂറിൽ അധികം പേരാണ് കേരളത്തിൽ പ്രതിവർഷം മുങ്ങി മരിക്കുന്നത്. പലപ്പോഴും വെള്ളത്തിൽ മുങ്ങിയവരെ ജീവനോടെ പുറത്തെടുത്താൽ പോലും ചെയ്യേണ്ട പ്രഥമ ശുശ്രൂഷ മിക്കവർക്കും ധാരണയില്ല. മാത്രമല്ല പല തെറ്റിദ്ധാരണകളും ഉണ്ട്. ഉദാഹരണത്തിന് വയറിലും മറ്റും ഞെക്കി കുടിച്ച വെള്ളം അത്രയും പുറത്തുകളയുകയാണ് പ്രധാനം എന്ന തരത്തിലുള്ള പൊതുജനത്തിന്റെ ധാരണ ശരിയല്ലെന്നാണ് വീഡിയോയിലൂടെ പറയുന്നത്. ജലസുരക്ഷയെ പറ്റി ചില പാഠങ്ങൾ ആണ് ആദ്യ വീഡിയോവിലുള്ളത്. കൂടുതൽ സുരക്ഷാ വീഡിയോ വരും ദിവസങ്ങളിൽ പുറത്തിറക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.
