Asianet News MalayalamAsianet News Malayalam

യു.പിയിലെ മുസ്ലീം മേഖലകളിലും ബിജെപി മുന്നേറ്റം

Saffron Sweep in UP Hints at Muslims Voting for BJP in Large Numbers
Author
First Published Mar 12, 2017, 6:13 AM IST

ല​ക്നോ: ബി​ജെ​പി അ​ദ്ഭു​ത വി​ജ​യം നേ​ടി​യ​പ്പോ​ൾ മു​സ്‌​ലിം വി​ഭാ​ഗ​ത്തി​ന് യു​പി​യി​ൽ വ​ലി​യ തി​രി​ച്ച​ടി നേ​രി​ട്ടു. സം​സ്ഥാ​ന​ത്തെ 19 ശ​ത​മാ​നം ​വ​രു​ന്ന മു​സ്‌​ലി​ങ്ങ​ളി​ൽ​നി​ന്ന് ഇ​ത്ത​വ​ണ 24 മു​സ്‌​ലിം എം​എ​ൽ​എ​മാ​ർ മാ​ത്ര​മാ​ണ് നി​യ​മ​സ​ഭ​യി​ലേ​ക്ക് എ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ത​വ​ണ 69 മു​സ്‌​ലിം അം​ഗ​ങ്ങ​ളാ​ണ് നി​യ​മ​സ​ഭ​യി​ലു​ണ്ടാ​യി​രു​ന്ന​ത്. 69 ൽ ​നി​ന്നാ​ണ് 24 ലേ​ക്ക് മു​സ്‌​ലിം എം​എ​ൽ​എ​മാ​രു​ടെ എ​ണ്ണം കൂ​പ്പു​കു​ത്തി​യി​രി​ക്കു​ന്ന​ത്.

സ​​മാ​​ജ്‌​വാ​ദി പാ​​ർ​​ട്ടി​​യു​​ടെ 14 മു​സ്‌​ലിം സ്ഥാ​​നാ​​ർ​​ഥി​​ക​​ളും ബി​​എ​​സ്പി​​യു​​ടെ അ​​ഞ്ചു പേ​​രും കോ​​ൺ​​ഗ്ര​​സി​​ന്‍റെ ര​​ണ്ടു പേ​​രും വി​​ജ​​യി​​ച്ചു. യു​​പി​​യി​​ലെ 72 മു​സ്‌​ലിം ഭൂ​​രി​​പ​​ക്ഷ മ​​ണ്ഡ​​ല​​ങ്ങ​​ൾ ബി​​ജെ​​പി പി​​ടി​​ച്ചെ​​ടു​​ക്കുകയും ചെയ്തു. ശ​ക്ത​മാ​യ വോ​ട്ട് ബാ​ങ്ക് സ​മു​ദാ​യ​ത്തെ തെ​ല്ലും പ​രി​ഗ​ണി​ക്കാ​തെ​യാ​ണ് ഇ​ത്ത​വ​ണ ബി​ജെ​പി തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട​ത്. ഖ​ബ​റി​സ്ഥാ​ൻ മാ​ത്ര​മ​ല്ല ശ്മ​ശാ​ന​ങ്ങ​ളും വേ​ണ​മെ​ന്ന ത​ര​ത്തി​ലു​ള്ള വ​ർ​ഗീ​യ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​യ ബി​ജെ​പി 403 സീ​റ്റി​ൽ മ​ത്സ​രി​ച്ചെ​ങ്കി​ലും ഒ​റ്റ മ​ണ്ഡ​ല​ത്തി​ൽ​പോ​ലും മു​സ്‌​ലിം​ങ്ങ​ളെ സ്ഥാ​നാ​ർ​ഥി​ക​ളാ​ക്കി​യി​ല്ല.

മു​സ്‌​ലി​ങ്ങ​ൾ​ക്ക് ശ​ക്ത​മാ​യ സ്വാ​ധീ​ന​മു​ള്ള സ്ഥ​ല​ങ്ങ​ളാ​ണ് പ​ടി​ഞ്ഞാ​റ​ൻ യു​പി, റോ​ഹി​ക​ണ്ഡ്, ടെ​റാ​യി, കി​ഴ​ക്ക​ൻ യു​പി എ​ന്നി​വി​ട​ങ്ങ​ൾ. എ​സ്പി, കോ​ൺ​ഗ്ര​സ്, ബി​എ​സ്പി എ​ന്നീ​പാ​ർ​ട്ടി​ക​ളു​ടെ വോ​ട്ട് ബാ​ങ്കു​മാ​ണ് ഇ​വി​ടെ മു​സ്‌​ലി​ങ്ങ​ൾ. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഈ ​ഭാ​ഗ​ങ്ങ​ളി​ൽ മു​സ്‌​ലിം ഏ​കീ​ക​ര​ണം ഉ​ണ്ടാ​കു​ന്ന​ത് ബി​ജെ​പി​ക്ക് തി​രി​ച്ച​ടി​യാ​വാ​റു​ണ്ടാ​യി​രു​ന്നു. എന്നാല്‍ മുസ്ലീം വിഭാഗത്തിലെ ഷിയകള്‍ ബിജെപിക്ക് അനുകൂലമായി ചിന്തിച്ചുവെന്നാണ് ചില കണക്കുകള്‍ വ്യക്തമാകുന്നത്.

 എ​ന്നാ​ൽ എ​സ്പി​യും കോ​ൺ​ഗ്ര​സും സ​ഖ്യ​ത്തി​ലെ​ത്തി​യ​പ്പോ​ൾ സം​ഭ​വി​ച്ച​ത് മു​സ്‌​ലിം വോ​ട്ടു​ക​ളു​ടെ ശി​ഥ​ലീ​ക​ര​ണ​മാ​ണ്. എ​സ്പി-​കോ​ൺ സ​ഖ്യ​ത്തി​ലേ​ക്കും ബി​എ​സ്പി​യി​ലേ​ക്കും മു​സ്‌​ലിം വോ​ട്ടു​ക​ൾ ചി​ത​റി​യ​പ്പോ​ൾ യാ​ദ​വ ദ​ളി​ത് വോ​ട്ടു​ക​ളും നി​ർ​ണാ​യ​ക​മാ​യ ഈ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ ബി​ജെ​പി​യാ​ണ് നേ​ട്ട​മു​ണ്ടാ​ക്കി​യ​ത്. 

Follow Us:
Download App:
  • android
  • ios