ഈ മാസം 31 നകം കീഴടങ്ങണമെന്നാണ് ഡിവിഷൻ ബഞ്ച് ഉത്തരവ്. എന്നാല്‍ കീഴടങ്ങാന്‍ തനിക്ക് 30 ദിവസം സാവകാശം നല്‍കണമെന്നാണ് സജ്ജന്‍ കുമാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

ദില്ലി: സിഖ് കൂട്ടക്കൊലക്കേസില്‍ കീഴടങ്ങാന്‍ കൂടുതല്‍ സമയം തേടി സജ്ജന്‍ കുമാര്‍ ദില്ലി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. സജ്ജന്‍ കുമാറിനെ വെറുതെ വിട്ട നടപടി ദില്ലി ഹൈക്കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയതിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഈ മാസം 31 നകം കീഴടങ്ങണമെന്നാണ് ഡിവിഷൻ ബഞ്ച് ഉത്തരവ്. എന്നാല്‍ കീഴടങ്ങാന്‍ തനിക്ക് 30 ദിവസം സാവകാശം നല്‍കണമെന്നാണ് സജ്ജന്‍ കുമാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിന് പിന്നാലെ നടന്ന 1984 ലെ സിഖ് വിരുദ്ധ കലാപകേസില്‍ കോണ്‍ഗ്രസ് നേതാവായ സജ്ജന്‍ കുമാറിനെ വിചാരണക്കോടതി നേരത്തെ വെറുതെ വിട്ടിരുന്നു.

ഈ നടപടി റദ്ദാക്കിയ ദില്ലി ഹൈക്കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. വിചാരണ കോടതി ഉത്തരവിനെതിരെ സിബിഐ സമര്‍പ്പിച്ച അപ്പീലിലാണ് വിധി.