തന്‍റെ ഒരുമാസത്തെ ശമ്പളം നല്‍കുമെന്ന് ഡിജിപി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പൊലീസിലെ സഹപ്രവര്‍ത്തകരും ഇക്കാര്യം പരിഗണിക്കണമെന്ന് ഡിജിപി ഡിജിപി പറഞ്ഞു. പ്രളയദുരിതത്തില്‍ തകര്‍ന്ന കേരളത്തെ പുതുക്കി പണിയുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച പുതിയ കേരളം സംവാദത്തില്‍ പങ്കെടുത്തു സംസാരിക്കുമ്പോളാണ് ലോകമെമ്പാടുമുള്ള മലയാളികളോട് ഒരു മാസത്തെ ശമ്പളം നവകേരളം നിര്‍മ്മാണത്തിനായി നീക്കിവയ്ക്കാന്‍ മുഖ്യമന്ത്രി ആഹ്വാനം ചെയ്തത്.

തിരുവനന്തപുരം:പുതിയ കേരളത്തിന്‍റെ നിര്‍മ്മാണത്തിനായി മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് ഡിജിപി ലോക്നാഥ് ബെഹ്റ. പ്രളയദുരിതത്തില്‍ തകര്‍ന്ന കേരളത്തെ പുതുക്കി പണിയുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച പുതിയ കേരളം സംവാദത്തില്‍ പങ്കെടുത്തു സംസാരിക്കുമ്പോളാണ് ലോകമെമ്പാടുമുള്ള മലയാളികളോട് ഒരു മാസത്തെ ശമ്പളം നവകേരളം നിര്‍മ്മാണത്തിനായി നീക്കിവയ്ക്കാന്‍ മുഖ്യമന്ത്രി ആഹ്വാനം ചെയ്തത്.

തന്‍റെ ഒരുമാസത്തെ ശമ്പളം നല്‍കുമെന്ന് ഡിജിപി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പൊലീസിലെ സഹപ്രവര്‍ത്തകരും ഇക്കാര്യം പരിഗണിക്കണമെന്ന് ഡിജിപി ഡിജിപി പറഞ്ഞു. പല സഹപ്രവര്‍ത്തകരും ചലഞ്ച് ഏറ്റെടുത്തതായി വിളിച്ച് പറഞ്ഞു. എല്ലാവരും ഏറ്റെടുക്കുമെന്ന് വിശ്വസിക്കുന്നു. പൊലീസിലെ പല സംഘടനകളും പ്രത്യക്ഷമായും അല്ലാതെയും സഹായങ്ങള്‍ നല്‍കുന്നുണ്ടെന്നും ഡിജിപി വ്യക്തമാക്കി. പുതിയ കേരളത്തിനായി ഗവര്‍ണര്‍ പി.സദാശിവവും ഒരുമാസത്തെ ശമ്പളം നല്‍കുമെന്ന് അറിയിച്ചിരുന്നു.