വിൻസൻ എംപോള്‍ വിജിലൻസ് ഡയറക്ടർ സ്ഥാനം ഒഴിഞ്ഞപ്പോഴാണ് എഡ‍ിജിപിയായിരുന്ന ശങ്കർറെഡ്ഡിയ്ക്ക് മുൻ സർക്കാർ വിജിലൻസിന്രെ ചുമതല നൽകിയത്. ഇതിന് ശേഷം ശങ്കർറെഡ്ഡി ഉള്‍പ്പെടെ നാല് എഡിജിപിമാരെ ഡിജിപിമാരാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.
സംസ്ഥാനത്ത് കേന്ദ്രം അനുവദിച്ച നാല് ഡിജിപി തസ്തികള്‍ മാത്രമുള്ളമുള്ളപ്പോള്‍ മറ്റ് നാല് പേർക്കു കൂടി സ്ഥാനകയറ്റം നൽകുന്നത് ചട്ടലംഘനമാണെന്ന് ആഭ്യന്തരസെക്രട്ടറിയായിരുന്ന നളിനിനെറ്റോ ഫയലിൽ രേഖപ്പെടുത്തിയിരുന്നു. ഇക്കാര്യം ചൂണ്ടികാട്ടിയാണ് ശങ്കർറെഡ്ഡിക്കെതിരെ വിജിലൻസ് കോടതിയിൽ ഹർജിയെത്തിയത്. ആഭ്യന്തരസെക്രട്ടറിയുടെ ഫയൽ കോടതി വിളിച്ചുവരുത്തി പരിശോധിച്ചിരുന്നു.

ചട്ടം ലംഘനം നടന്നുവെന്ന പരിശോധനയിൽ വ്യക്തമായതിനാൽ അന്വേഷണത്തിന് ഉത്തരവിടുന്നതായി കോടതി പറഞ്ഞു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നില, ചീഫ് സെക്രട്ടറിയായിരുന്ന ജിജിതോംസണ്‍ എന്നിവർക്കെതിരെയും അന്വേഷമുണ്ട്. ആഭ്യന്ത്രസെക്രട്ടറിയുടെ കുറിപ്പ് തള്ളി ചീഫ് സെക്രട്ടറിയും മന്ത്രിസഭയുമാണ് നിയമനം തീരുമാനിച്ചത്.എഡിജിപിമാർക്ക് കഴിഞ്ഞ സർക്കാർ സ്ഥാനകയറ്റം നൽകിയ തീരുമാനത്തെ ഈ സർക്കാരും അംഗീകരിച്ചിരുന്നു.

ഇതിനുശേഷമാണ് കോടതിിൽ ഹർജിയെത്തുന്നത്. എഡിജിപിയായിരുന്നപ്പോള്‍ വിജിലൻസ് ഡയറക്ടറായി നിയമിച്ചും സ്ഥാനകയറ്റം നൽകിയതും സർക്കാരാണെന്ന് ശങ്കർറെഡ്ഡി പ്രതികരിച്ചു. സർക്കാർ ഉത്തരവ് അനുസരിച്ച ഉദ്യോഗസ്ഥനാണ് താനെന്നും ഇക്കാര്യമെല്ലാം ചീഫ് സെക്രട്ടറിയെ രേഖാമൂലം അറിയിച്ചിട്ടുള്ളതാണെന്നും എൻ.ശങ്കർരെഡ്ഡി പ്രതികരിച്ചു.