തൃശൂര്‍: യുവനടി സനൂഷയെ ട്രെയിനില്‍ വച്ച് അപമാനിച്ച കേസില്‍ പ്രതിയുടെ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതി തള്ളി. കന്യാകുമാരി വില്ലക്കുറിശി സ്വദേശി ആന്റോ ബോസിന്റെ(40) ജാമ്യാപേക്ഷയാണ് തള്ളിയത്. ഇയാള്‍ ഇപ്പോള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലാണ്.

മാവേലി എക്സ്പ്രസിലെ എസി കോച്ചില്‍ യാത്രചെയ്യുമ്പോഴാണ് സനുഷയെ അപമാനിക്കാന്‍ ശ്രമം നടന്നത്. സനുഷ ബഹളഴം വച്ചിട്ടും ആരും സഹായത്തിനെത്തിയില്ലെന്നും തൊട്ടടുത്ത കോച്ചിലുണ്ടായിരുന്ന തിരക്കഥാ കൃത്ത് ഉണ്ണി ആറും ഒരു യാത്രക്കാരനുമാണ് തന്നെ സഹായിച്ചതെന്നും സനുഷ വ്യക്തമാക്കിയിരുന്നു. 

തുടര്‍ന്ന് തൃശൂരെത്തി റെയില്‍വെ പോലീസിന് കൈമാറിയ ഇയാളെ കോടതി റിമാന്റ് ചെയ്യുകയായിരുന്നു. സംഭവത്തില്‍ സിജെഎം കോടതി സനുഷയുടെ രഹസ്യമൊഴി എടുത്തു. തനിക്കെതിരെ ഉണ്ടായ അപമാന ശ്രമം തുറന്ന് പറയുകയും അതിനെതിരെ പ്രതികരിക്കുകയും ചെയ്ത സനുഷയ്ക്ക് പൊലീസ് ആസ്ഥാനത്ത് സ്വീകരണം നല്‍കിയിരുന്നു. 

ഫെബ്രുവരി ഒന്നിന് കണ്ണൂര്‍ തിരുവനന്തപുരം മാവേലി എക്സ്രസ് യാത്രയ്ക്കിടെയാണ് സനുഷയ്ക്കു നേരെ കൈയേറ്റശ്രമം ഉണ്ടായത്. ആ ദിവസം തമിഴ്നാട് കന്യാകുമാരി വില്ലുകുറി സ്വദേശി ആന്റോ ബോസിനെയും ഇയാള്‍ക്കൊപ്പം ഒപ്പം മദ്യപിച്ച മൂന്നുപേരെയും പോലീസ് ചോദ്യംചെയ്തു. ഇന്ത്യന്‍ ശിക്ഷാ നിയമം 354 നിയമ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.