തിരുവനന്തപുരം: സിനിമ സീരിയന്‍ സംവിധായകന്‍ രഞ്ജിത്ത് മൗക്കോടിന്റെ ഭാര്യ ശരണ്യ ആത്മഹത്യ ചെയ്തു. ശനിയാഴ്ച രാവിലെയായിരുന്നു ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. രാവിലെ പത്തുമണിയോടെ ബാത്ത്‌റൂമില്‍ കയറി തൂങ്ങിമരിക്കാന്‍ ശ്രമിക്കുകയായിരുന്നു. തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ശരണ്യയെ ഉടന്‍ തന്നെ രഞ്ജിത്ത് ആശുപത്രിയില്‍ എത്തിച്ചു എങ്കലും രക്ഷിക്കാനായില്ല. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കെ. കെ രാജീവ് സംവിധാനം ചെയ്യുന്ന അയലത്തെ സുന്ദരി എന്ന സീരിയലിലും മഴവില്‍ മനോരമയിലെ സി ബി ഐ ഡയറിക്കുറിപ്പ് എന്ന സീരിയലിലേയും അസിസ്റ്റന്‍ഡ് ഡയറക്ടറായി പ്രവര്‍ത്തിക്കുകയായിരുന്നു രഞ്ജിത്ത്. സാമ്പത്തിക പ്രശ്‌നങ്ങളെ ചൊല്ലി ഉണ്ടായ വഴക്കാണു ശരണ്യ നാരായണനെ ആത്മഹത്യയിലേയ്ക്കു നയിച്ചത് എന്നു സംശയിക്കുന്നതായി വിളപ്പില്‍ ശാല പോലീസ് പറയുന്നു.

സീരിയലുകള്‍ക്കു പുറമെ രഞ്ജിത്ത് ചില സ്വതന്ത്ര സിനിമകളും ചെയ്തിട്ടുണ്ട്. ചില പരസ്യങ്ങളും സ്വന്തമായി ചെയ്തിട്ടണ്ട്. പയ്യന്നൂര്‍ സ്വദേശിയാണു ശരണ്യ. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇന്നു വൈകിട്ടു ശരണ്യയുടെ മൃതദേഹം കണ്ണൂരിലേയ്ക്കു കൊണ്ടു പോകും എന്ന് സുഹൃത്തുക്കള്‍ പറയുന്നു.